ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ശ്രീ മഹാവിഷ്‌ണു ക്ഷേത്രം ബാലാലയ പ്രതിഷ്‌ഠാദിന മഹോത്സവം ഫെബ്രുവരി 2,3 തീയതികളിൽ ആഘോഷിക്കും. ക്ഷേത്ര ബാലാലയ പ്രതിഷ്ഠ ചടങ്ങുകൾ ക്ഷേത്രം തന്ത്രി എക്കോട്ട് ഇല്ലത്ത് സൂര്യനാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആണ് നടക്കുന്നത്.
ഫെബ്രുവരി 2 ഞായർ രാവിലെ 6 മുതൽ പൂജാ കർമ്മങ്ങൾ ആരംഭിച്ച് വൈകിട്ട് ഘോഷയാത്രയും തിങ്കളാഴ്ച രാവിലെ മുതൽ പ്രതിഷ്ഠ ചടങ്ങുകളും തുടർന്ന് സമാപന പൊതുസമ്മേളനവും നടക്കും. ഫെബ്രുവരി 3 തിങ്കളാഴ്ച വൈകിട്ട് 6 30 മുതൽ നടക്കുന്ന സമാപന പൊതുസമ്മേളനത്തിൽ മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ മണികണ്ഠൻ മുഖ്യാതിഥി ആയിരിക്കും. തുടർന്ന് ശ്രീ ദുർഗ്ഗാ തിരുവാതിര സംഘം കച്ചേരിപ്പടിയുടെ തിരുവാതിരക്കളിയും, ശ്രീഭദ്ര കടുപ്പശ്ശേരി & മൈഥിലി കടുപ്പശ്ശേരിയുടെ കൈകൊട്ടിക്കളിയും അരങ്ങേറും.
വേളൂക്കര ഗ്രാമപഞ്ചായത്തിലെ കടുപ്പശ്ശേരി ഒമ്പതാം വാർഡിൽ ഡീസന്റ് റോഡിന് സമീപത്ത് നിന്ന് 2023 ൽ ക്ഷേത്രം വിഗ്രഹ പീഠം കണ്ടുകിട്ടുകയും തുടർന്ന് പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായ ബ്രഹ്മശ്രീ പത്മനാഭ ശർമയെ സമീപിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രശ്നവിധിയിൽ തകർക്കപ്പെട്ട ക്ഷേത്ര വിഗ്രഹ പീഠം ശ്രീ മഹാവിഷ്ണുവിന്റെതാണെന്നും, ലഭിച്ച വിഗ്രഹ പീഠത്തിന് ഒരു ബാലാലയം നിർമ്മിച്ച് മാസത്തിലൊരിക്കൽ പൂജ സമർപ്പിച്ച് കൊണ്ടുപോകുന്നതിനും 12 വർഷത്തിനുശേഷം ചുറ്റമ്പലത്തോട് കൂടി ക്ഷേത്രം പണി കഴിപ്പിക്കുന്നതിന് ആയുള്ള കാര്യങ്ങൾ നടക്കുമെന്ന പൂർണ്ണ പ്രശ്നവിധിയാണ് പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിൽ പുനരുദ്ധാരണ സമിതി രൂപീകരിക്കുകയും മുഖ്യരക്ഷാധികാരിയായി ബ്രഹ്മശ്രീ പത്മനാഭ ശർമയെ തീരുമാനിക്കുകയും കൂടാതെ സത്യൻ ആചാര്യമഠം, രാമചന്ദ്രൻ തവളക്കുളങ്ങര, ഹരി നക്കര, മിഥുൻ മാധവൻ തൈക്കാട്ട് എന്നിവരെ തീരുമാനിക്കുകയും ചെയ്തു.
ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെ പ്രസിഡന്റ് ജിജ്ഞാസ് മോഹൻ കിഴുവാട്ടിൽ, സെക്രട്ടറിരാജൻ ഇഞ്ചിപുല്ലു വളപ്പിൽ, ട്രഷറർ ഉണ്ണികൃഷ്ണൻ മേപ്പുറത്ത്, വൈസ് പ്രസിഡന്റ് പി വി സതീശൻ, ജോയിൻ സെക്രട്ടറി അജേഷ് കെ ശിവൻ എന്നിവരടങ്ങുന്ന 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വരികയും തുടർന്നുള്ള പരിശ്രമങ്ങളുടെ ഫലമായി നാട്ടുകാരുടെ സഹായസഹാരങ്ങളോടെ ഇപ്പോൾ ബാലാലയ പ്രതിഷ്ഠയിൽ എത്തി നിൽക്കുകയാണെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ക്ഷേത്ര പുനരുദ്ധാരണ സമിതി പ്രസിഡന്റ് ജിജ്ഞാസ് മോഹൻ കിഴുവാട്ടിൽ, സെക്രട്ടറി രാജൻ ഇഞ്ചിപുല്ലുവളപ്പിൽ, ക്ഷേത്രം എക്കോട്ട് ഇല്ലത്ത് സൂര്യനാരായണൻ നമ്പൂതിരി, രക്ഷാധികാരികളായ രാമചന്ദ്രൻ തവളക്കുളങ്ങര ഹരി നക്കര എന്നിവർ പങ്കെടുത്തു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive