ഇരിങ്ങാലക്കുട : സെറിബ്രൽ പാൾസിയെ അതിജീവിച്ച് നവാഗത സംവിധായകനായുയർന്ന രാഗേഷ് കൃഷ്ണൻ കൂരംബാലയുടെ സിനിമ “കളം@24” ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും സാമൂഹ്യനീതി വകുപ്പിലെ ജീവനക്കാരും തിരുവനന്തപുരം നിള തീയേറ്ററിൽ ഞായറാഴ്ച ഉച്ചക്ക് 2.30ന് കാണുവാൻ നേരിട്ടത്തി.
ഭിന്നശേഷിക്കാരൻ ആയ, വിശിഷ്യാ സെറിബ്രൽ പാൾസി ബാധിതനായ രാകേഷ് കൃഷ്ണന്റെ ആദ്യ ഫീച്ചർ ഫിലിം സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിവിധങ്ങളായ കഴിവുകൾ ഉള്ള ഭിന്നശേഷിക്കാരുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് രാഗേഷ് കൃഷ്ണന്റെ കളം@24 പ്രദർശനം കാണുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു സിനിമ കാണാൻ നേരിട്ട് എത്തിയത്.
രാഗേഷ് കൃഷ്ണനെ മന്ത്രി ആർ.ബിന്ദു മൊമെന്റോ നൽകി അനുമോദിച്ചു. രാഗേഷ് കൃഷ്ണനെയും കളം@24 ടീം അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

