തായ്‌വാനിലെ ഏഷ്യ-പെസഫിക് ആർട്സ് ഫെസ്റ്റിവലിൽ കപിലയുടെ നങ്ങ്യാർകൂത്ത് അരങ്ങേറി

ഇരിങ്ങാലക്കുട : തായ്‌വാനിലെ “ഏഷ്യ-പെസഫിക് ആർട്സ് ഫെസ്റ്റിവലിൽ” പ്രശസ്ത കൂടിയാട്ടം കലാകാരിയായ കപില വേണുവിന്റെ നാലു ദിവസം നീണ്ടുനിൽക്കുന്ന രാമായണം രംഗാവതരണത്തിന്റെ ഭാഗമായി കാളിദാസ കവിയുടെ രഘുവംശത്തെ കേന്ദ്രീകരിച്ചുള്ള “സീതപരിത്യാഗം” നങ്ങ്യാർകൂത്ത് നിറഞ്ഞ സദസ്സിൽ അരങ്ങേറി.

തുടന്ന് രാമായണത്തിലെ വ്യത്യസ്ത കഥാസന്ദർഭങ്ങൾ അവതരിപ്പിച്ചു . ഒക്ടോബർ 10 മുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് യിലാൻ പാർക്കിലെ അരങ്ങിലാണ് നങ്ങ്യാർകൂത്ത് അരങ്ങേറിയത്. തായ്‌വാനിലെ നാഷണൽ സെന്റർ ഫോർ ട്രഡീഷണൽ ആർട്സ് ആണ് ഈ രംഗാവതരണം സംഘടിപ്പിച്ചിട്ടുള്ളത്.

കപിലയുടെ രംഗാവതരണങ്ങൾക്ക് മിഴാവിൽ മേളം നൽകിയത് കലാമണ്ഡലം രാജീവും, കലാമണ്ഡലം ഹരിഹരനുമാണ്. കലാനിലയം ഉണ്ണികൃഷ്ണനാണ് ഇടക്ക വായിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page