കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ 2025 മാർച്ച് 15 ന് വിളംബരം ചെയ്ത കല്ലേറ്റുംകര വികസന സമരം 10ാം നാൾ സമരാഗ്നി ജ്വലനം നടന്നു. താഴെക്കാട് സെന്ററിൽ സമരപരിപാടികൾ ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ ഉദ്ഘാടനം ചെയ്തു. സോമൻ ശാരദാലയം അദ്ധ്യക്ഷത വഹിച്ചു.
കൊച്ചുമോൻ ഇടയപ്പുറത്ത്, ഷാജി കുന്തിലി, പോൾ തെക്കേത്തല, സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, പോൾസൺ പുന്നേലിപറമ്പിൽ, കെ.പി. കുരിയൻ, ശശി ശാരദാലയം, ബിജു കൊടിയൻ, ആൻ്റു പുന്നേലിപറമ്പിൽ, ഡേവിസ് കണ്ണംകുന്നി, ഡേവിവിസ് എടപ്പിള്ളി, കെ.കെ. റോബി, ജോസ്. പി.എൽ തുടങ്ങിയവർ പങ്കെടുത്തു. കെ.എഫ്. ജോസ് സ്വാഗതം പറഞ്ഞു. വർഗ്ഗീസ് പന്തല്ലൂക്കാരൻ സമരസന്ദേശം നൽകി.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെയുള്ള പതിനൊന്നാം ദിവസത്തെ സമരാഗ്നി ജ്വലനം മാർച്ച് 25 ചൊവാഴ്ച വൈകിട്ട് 6:30 ണ് മുരിയാട് നടക്കും. സുരേഷ് കൈതയിൽ ഉദ്‌ഘാടനം നിർവഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive