ഇരിങ്ങാലക്കുട : സ്കൂളധികൃതരുടെ അനാസ്ഥ മൂലം ഇരിങ്ങാലക്കുട വിദ്യാഭ്യാസ സ്കൂൾ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടപെട്ട കരുവന്നൂർ സെന്റ് ജോസഫ്സ് സി. ജി. എഛ്. എസ്. സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ലക്ഷ്യ എൻ വിനീഷ് സ്പെഷ്യൽ ഓർഡറിലൂടെയും കോടതിയുത്തരവിലൂടെയും ലഭിച്ച അവസരത്തിൽ സ്വന്തമാക്കിയത് മോഹിനിയാട്ടമത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ്.
സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുത്ത് മോഹിനിയാട്ടം മത്സരത്തിന് ഫസ്റ്റ്പ്രൈസും A ഗ്രേഡും ലഭിച്ചിട്ടും സ്കൂൾ അധികൃതർ ഓൺലൈനായി രജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് വിദ്യാർത്ഥിനിക്ക് അവസരം നഷ്ട്ടമായത്. ഇതേതുടർന്ന് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ ഓർഡർ പ്രകാരം വിദ്യാർത്ഥിക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയത്. ഈകാര്യത്തിൽ സ്കൂളിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച സ്കൂൾ അധികൃതർ സമ്മതിച്ചു.
മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച് ജില്ല കലോത്സവത്തിലേക്ക് ലക്ഷ്യക്ക് അവസരം ലഭിച്ചതിന്റെ സന്തോഷം മത്സരം നടന്ന ആനന്ദപുരം സ്കൂളിൽ നിന്നും വിദ്യാർത്ഥിയുടെ അമ്മ മേഘയും, നൃത്താധ്യാപിക സീനത്തും ഇരിങ്ങാലക്കുട ലൈവ് പ്രതിനിധികളോട് പങ്കുവെച്ചു. കോടതി വിധി അനുകൂലമായതിന്റെ സന്തോഷവും അവർ അറിയിച്ചു. കരുവന്നൂർ നാട്യപ്രിയകലാനിലയത്തിൽ 6 വർഷമായി ലക്ഷ്യ നൃത്തം അഭ്യസിച്ചു വരുന്നു.
സ്കൂൾ H. M., അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ , ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർ , ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ , ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് പരാതിനല്കിയിരുന്നു. അഡ്വക്കേറ്റ് പി. ജെ. ജോബി,ജിഷജോബി എന്നിവർ മുഖാന്തിരം ഇരിങ്ങാലക്കുട മുൻസിഫ് കോടതി മുന്പാകെ നൽകിയ കേസിലാണ് പരാതിക്കാരിയെക്കൂടി ഉൾപ്പെടുത്തി മോഹിനിയാട്ടമത്സരം നടത്തുവാൻ കോടതിയുത്തരവായത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com