ക്രൈസ്റ്റ് കോളേജിലെ ജല ഗുണനിലവാര പരിശോധനാ ലാബിന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ജല ഗുണനിലവാര പരിശോധനാ ലാബിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചു. ജലത്തിന്റെ വിവിധ ഗുണനിലവാര ഘടകങ്ങൾ ഇവിടെ പരിശോധിക്കാൻ സാധിക്കും.

അക്വാ റിസർച്ച് ലാബ് എന്ന് നാമകരണം ചെയ്യപ്പെട്ട ലാബിൽ ഗാർഹികാവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ചറിയാം. ഹോട്ടലുകൾ, കടകൾ, സ്ഥാപനങ്ങൾ, എന്നിങ്ങനെ എല്ലാ വ്യവസായങ്ങൾക്കും ലൈസൻസ് എടുക്കുവാനും പുതുക്കുവാനും ലാബിൽ ജല സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. എല്ലാ സർക്കാർ ലൈസൻസിങ്ങിനുമായി പൊതുജനങ്ങൾക്കും വ്യവസായികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

കുടിവെള്ളത്തിന്റെ സുരക്ഷിതത്വം, ജലത്തിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങളുടെ തോത് എന്നിവ പൊതുജനങ്ങൾക്ക് തുച്ഛമായ നിരക്കിൽ ഇവിടെ പരിശോധിച്ച് കൊടുക്കപ്പെടും. ജലത്തിന്റെ പ്രധാനപ്പെട്ട ഭൗതിക-രാസ-ജൈവ ഘടകങ്ങൾ എല്ലാം തന്നെ പരിശോധിക്കാനുള്ള സൗകര്യങ്ങൾ ലാബിൽ ഒരുങ്ങിയിട്ടുണ്ട്. ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ലാബിലെ ഗവേഷകർ നൽകുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോക്ടർ ജോളി ആൻഡ്റൂസ് പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷമായി പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഈ സേവനങ്ങൾ നൽകി വരുന്ന ലാബ് അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ (CEREM) ഉള്ള ജില്ലയിലെ ഏക സ്ഥാപനമാണെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. പരിശോധിക്കേണ്ട ജല സാമ്പിളുകൾ പ്രവൃത്തിദിവസങ്ങളിൽ രാവിലെ ഒൻപതിനും വൈകുന്നേരം നാലിനും ഇടയിൽ ലാബിൽ നേരിട്ടോ കോളേജിന്റെ ഭൂഗർഭശാസ്ത്ര-പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലോ ഏൽപ്പിക്കാവുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page