ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി വിദ്യാഭ്യാസആയാമിൻ്റെ നേതൃത്വത്തിൽ കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്കു വേണ്ടി കിഷോരി വികാസ് പഠനശിബിരം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ നടന്ന ചടങ്ങിൽ സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ 26-ാം വാർഡ് കൗൺസിലർ ആര്യ സുമേഷ് ശിബിരം ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ഗൈനക്കോളജിസ്റ്റും സിവിൽ സർജനുമായിരുന്ന ഡോ പത്മ വാര്യർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 13 നും 23 നും വയസ്സിനിടയിലുള്ള അമ്പതിൽപരം കുട്ടികളാണ് ഈ ക്ലാസ്സിൽ പങ്കെടുത്തത്.
സേവാഭാരതി എക്സിക്ക്യൂട്ടീവ് സമിതി അംഗമായ രാജിലക്ഷ്മി സുരേഷ്ബാബു സ്വാഗതവും ട്രഷറർ ഐ രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. സേവാഭാരതി വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപ്പറമ്പിൽ, വിദ്യാഭ്യാസആയാമിൻ്റെ കൺവീനർ ശ്രീകല കൃഷ്ണകുമാർ, എക്സിക്ക്യൂട്ടീവ് സമിതി അംഗങ്ങളായ പി മോഹനൻ, ജഗദീശ് പണിക്കവീട്ടിൽ, ഒ എൻ സുരേഷ്,മെഡിസെൽ പ്രസിഡൻ്റ് മിനി സുരേഷ്, ടിൻ്റു സുഭാഷ് ,ഡോക്ടർ ഷീല (റിട്ടയേർഡ് ഗൈനെക്കോളജിസ്റ് ), 28-ാം വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

