നാലമ്പല ദർശനത്തിനുള്ള ക്യൂ സംവിധാനത്തിൽ ആദ്യമായി ഇരിപ്പിട സൗകര്യം ഒരുക്കി കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : ഏറെ തിരക്ക അനുഭവപ്പെടുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന നാലമ്പല തീർത്ഥാടനത്തിന്റെ ഭാഗമായി ഭരത ക്ഷേത്രമായ ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ദർശനത്തിനുള്ള ക്യൂ സംവിധാനത്തിൽ ആദ്യമായി ഇരിപ്പിട സൗകര്യമൊരുക്കി കൂടൽമാണിക്യം ദേവസ്വം.

ക്ഷേത്ര നട അടക്കുന്ന സമയം നീണ്ട ക്യൂ ആണ് പലപ്പോഴും അനുഭവപ്പെടുക. തീർത്ഥാടനത്തിന് എത്തുന്നതിൽ അധികവും പ്രായമേറിയവരാണ് താനും. ക്യൂവിൽ ഏറെ നേരം നിൽക്കുന്നത് ക്ലേശകരമാണ്. ഭക്തജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഇത്തവണ ക്യൂ സംവിധാനത്തിൽ ഇരിപ്പിട സൗകര്യം ഒരുക്കിയതെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി പറഞ്ഞു. പതിവുള്ള വരികളുടെ ഒരു വശത്ത് ബെഞ്ച് പോലെ നിർമ്മിച്ചാണ് ഇരിക്കുവാനുള്ള സൗകര്യം ഒരുക്കിയത്. ഇതിന്റെ നിർമാണം നടന്നു വരികയാണ്,



പതിവിൽ നിന്ന് വിപരീതമായി ഈ വർഷം കൂടുതൽ സൗകര്യങ്ങളാണ് ഭക്തജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയുടെ മുൻവശം റോഡ് വരെ പൂർണമായും പന്തൽ കെട്ടിയിട്ടുണ്ട്. ക്ഷേത്രം മതിൽകെട്ടിന് പുറത്തേക്ക് വരി നീണ്ടാലും ഇവിടെ ഭക്തജനങ്ങൾക്ക് നിൽക്കാനുള്ള സൗകര്യം ഇപ്പോൾ കൂടിയിട്ടുണ്ട്.

പ്രാഥമിക സൗകര്യങ്ങൾക്ക് നിലവിലുള്ള ടോയ്ലറ്റ്കൾക്ക് പുറമേ തെക്കേ നടയിലും ക്യാപ്സ്യൂൾ ടോയ്ലറ്റ് സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷാ നന്ദിനി പറഞ്ഞു.



ക്ഷേത്രത്തിനുള്ളിലെ പന്തലുകളിൽ എല്ലാം ഫാൻ സൗകര്യങ്ങളുണ്ട്. പാർക്കിങ്ങിനും വിപുലമായ സൗകര്യങ്ങൾ ഒരുക്കി വരുന്നു. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി സി.സി.ടി.വി സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ജൂലായ് 16 മുതലാണ് ഒരുമാസം നീണ്ടുനിൽക്കുന്ന നാലമ്പല തീർത്ഥാടനകാലം ആരംഭിക്കുന്നത്.



കര്‍ക്കിടകമാസത്തിന്‍റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരിൽ പ്രശസ്തമായിട്ടുള്ളത്. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പയമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചാണ് നാ‍ലമ്പലം യാത്ര തുടങ്ങുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page