ഇരിങ്ങാലക്കുട : കൂടൽമാണിക്യം തെക്കേകുളം വൃത്തിഹീനമായ സാഹചര്യത്തിൽ ആഴ്ചകളായി തുടരുന്നു. പത്തു ദിവസത്തെ ഉത്സവത്തിന് ശേഷം കുളത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരുന്നു. ക്ഷേത്രോത്സവം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികൃതർ ഇതുവരെ ശ്രമിച്ചിട്ടില്ല.
ദിനംപ്രതി 100 കണക്കിന് ഭക്തർ ഉൾപ്പെടെയുള്ളവരാണ് കുളിക്കുവാനായി കുളത്തെ ആശ്രയിക്കുന്നത്. തെക്കേകുളത്തിന്റെ കിഴക്കു കൽപ്പടവുകളിൽ ഇരുവശത്തും മാലിന്യം അടിഞ്ഞുകൂടി പടവുകൾ ഉപയോഗശൂന്യമായിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളുമാണ് അധികവും.
ക്ഷേത്രക്കുളം വലിയതോതിൽ മലിനമാകുന്നതിൽ കുളം ഉപയോഗിക്കുന്നവരുടെയും അശ്രദ്ധയുമുണ്ട്. സാമൂഹ്യവിരുദ്ധരുടെ ശല്യം കുളത്തിന് ചുറ്റും സ്ഥിരമാണെന്ന് പരാതി നിലനിൽക്കുന്നുണ്ട്. ഇവിടെ ദേവസ്വം സെക്യൂരിറ്റിയെ നിയോഗിക്കണമെന്ന് ആവശ്യവും ശക്തമാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com