ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻ്റെ 39മത് കൂടിയാട്ട മഹോത്സവത്തിൻ്റെ നാലാം ദിനമായ ഞായാറാഴ്ച വേണുജി സംവിധാനം ചെയ്ത സൗന്ദര്യലഹരി അരങ്ങേറും ശങ്കരാചാര്യരുടെ സൗന്ദര്യ ലഹരിയുടെ ആദ്യ ശ്ലോകമാണ് അഭിനയിക്കുന്നത്. കപില വേണുവാണ് സൗന്ദര്യലഹരി അവതരിപ്പിക്കുന്നത്.
മൂന്നാം ദിവസമായ ശനിയാഴ്ച ശക്തിഭദ്രൻ്റെ ആശ്ചര്യചൂഡാമണി നാടകത്തിലെ രണ്ടാമങ്കമായ ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൻ്റെ ആദ്യഭാഗം അരങ്ങേറി ഗുരുകുലം തരുൺ ശ്രീരാമനായും ഗുരുകുലം അക്ഷര സീതയായും ആതിര ഹരിഹരൻ ലളിതയായും രംഗത്തെത്തി.
മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ കലാമണ്ഡലം നാരായണൻ നമ്പ്യാർ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളം ഗുരുകുലം അതുല്ല്യ, ഗുരുകുലം ഗോപിക, ചമയം കലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

