കെ.എസ്.ടി.എ ഉപജില്ല കമ്മിറ്റി ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ടെറ്റ് നിലവിലുള്ള അധ്യാപകരെ ഒഴിവാക്കുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കെ എസ് ടി എ ഉപജില്ല കമ്മിറ്റി ധർണ്ണ നടത്തി. ഡി ഇ ഒ ഓഫീസിന്റെ മുൻപിൽ നടന്ന ധർണ്ണ ജില്ല ജോയിൻ സെക്രട്ടറി സജി സി പോൾസൺ ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ സെക്രട്ടറി കെ ആർ സത്യപാലൻ സ്വാഗതവും ഉപജില്ല പ്രസിഡന്റ് വർഷ രാജേഷ് അധ്യക്ഷതയും വഹിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം വിദ്യ കെ വി അഭിവാദ്യങ്ങൾ നേർന്നു. ഉപജില്ല വൈസ് പ്രസിഡന്റ് ഷീല പി എ നന്ദി പറഞ്ഞു. ഉപജില്ലാ അധ്യാപകർ ധർണ്ണയിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page