വിദ്യാർത്ഥികളുടെ കായിക ഭാവി അവതാളത്തിൽ ആക്കരുത് – കായികാധ്യാപകരുടെ സമരത്തിന് പരിഹാരം കണ്ടെത്തണമെന്ന് എച്ച്.എസ്.എസ്.ടി.എ

ഇരിങ്ങാലക്കുട : വിദ്യാർഥികളുടെ കായിക ഭാവി അവതാളത്തിൽ ആക്കാതെ കായികാധ്യാപകരുടെ സമരത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്നും ഹയർ സെക്കൻഡറി വിഭാഗത്തില്‍ കായികാധ്യാപക നിയമനം നടത്തണമെന്നും ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.



ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അബ്ദുൽ ഹഖ് മുഖ്യ പ്രഭാഷണം നടത്തി. തോമസ് എ എ അധ്യക്ഷത വഹിച്ചു.

അധ്യാപകർക്ക് ക്ലറിക്കൽ വർക്കുകൾ ധാരാളം ചെയ്യേണ്ടി വരുന്നതിനാൽ വിദ്യാർഥികളുടെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാൻ പലപ്പോഴും സാധിക്കുന്നില്ല എന്ന് യോഗം ചൂണ്ടിക്കാണിച്ചു.



ബൈജു ആൻറണി, അനന്തകൃഷ്ണൻ സി എം, വിമൽ ജോസഫ്, അമ്പിളി കുമാരി സി, ആഞ്ചിൽ ജോയ് പൈനേടത്ത്, പ്രീതി ഇ, സുനേഷ് എബ്രഹാം, വിജിൽ, അനീഷ് കെ ജി, പ്രദീപ് കെ, ലത യു മേനോൻ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന സെമിനാറിൽ ഡോ. എസ് എൻ മഹേഷ് ബാബു വിഷയാവതരണം നടത്തി. ജൂനിയര്‍ അധ്യാപക പ്രശ്നം, എൻ പി എസിലെ അപാകതകള്‍ ഇങ്ങനെ അധ്യാപക മേഖലയിലെ വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page