ഇരിങ്ങാലക്കുട : അമ്മന്നൂർ അനുസ്മരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട മാധവനാട്യ ഭൂമിൽ നടന്നു വരുന്ന ഉപനായകകൂടിയാട്ട മഹോത്സവത്തിൽ സമാപന ദിവസമായ ജൂലൈ 9 ചൊവ്വാഴ്ച ശാകുന്തളത്തിലെ വിദൂഷകൻ രംഗത്തെത്തും നായട്ടിന് വനത്തിൽ രാജാവിൻ്റെ കൂടെ പോകുമ്പോഴുണ്ടാകുന്ന ക്ലേശങ്ങളെ വർണ്ണിക്കുന്നതാണ് കഥാസന്ദർഭം വിദൂഷകനായി അമ്മന്നൂർ കുട്ടൻ ചാക്യാർ രംഗത്തെത്തും.
ചൊവ്വാഴ്ച സംസ്കൃതനാടകങ്ങളിലെ വിദൂഷകധർമ്മം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. എം.വി. നാരായണൻ്റെ പ്രഭാഷണത്തെ തുടന്നാണ് ശാകുന്തളം കൂടിയാട്ടം അരങ്ങേറുന്നത്.
എട്ടാം ദിവസമായ തിങ്കളാഴ്ച അശോകവനികാങ്കത്തിലെ മണ്ഡോദരി സഖിയുമായുള്ള കൂടിയാട്ടം അരങ്ങേറി മണ്ഡോദരിയായി സരിതകൃഷ്ണകുമാറും സഖിയായി ആതിര ഹരിഹരനും രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം ജയരാജ് ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളത്തിൽ ഗുരുകുലം ശ്രുതി, ഗുരുകുലം അതുല്ല്യ, ഗുരുകുലം ഗോപിക,ഗുരുകുലം അക്ഷര , ഗുരുകുലം വിഷ്ണുപ്രിയ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com