തദ്ദേശീയ ഭക്ഷണമേളയും ഔഷധസസ്യ പ്രദർശനവും

കാറളം : കർക്കിടക മാസത്തോട് അനുബന്ധിച്ച് കാറളം ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൈവിധ്യപൂർണമായ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. എൻഎസ്എസ് വളണ്ടിയർമാർ ഔഷധക്കഞ്ഞി തയ്യാറാക്കി സ്കൂളിലും മാനസ ഗ്രാമത്തിലെ വീടുകളിലും വിതരണം ചെയ്തു.

ആയുർവേദത്തിന്റെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഔഷധസസ്യങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയും ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു.

സ്കൂളിൽ സംഘടിപ്പിച്ച തദ്ദേശീയ ഭക്ഷണമേള സ്കൂൾ മാനേജർ സുതാഭരതൻ ഉദ്ഘാടനം നിർവഹിച്ചു. പഴയകാല പലഹാരങ്ങൾ അടങ്ങുന്ന ഭക്ഷ്യമേള കുട്ടികൾക്ക് കൗതുകകരവും വ്യത്യസ്തമായ രുചി അനുഭവമായി മാറി.

അമൽ കൃഷ്ണ സി.എസ്സിന്റെ നേതൃത്വത്തിലുള്ള ടീം ഭക്ഷ്യമേളയിൽ ഒന്നാം സ്ഥാനം നേടി. പ്രിൻസിപ്പാൾ സന്ധ്യ ടി എസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുജ ടി എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page