ഇരിങ്ങലക്കുട : ഗുരു അമ്മന്നൂർ മാധവച്ചാക്യാരുടെ ഹനുമദ്ദൂതാങ്കം കൂടിയാട്ടത്തെ അവലംബിച്ച് ചരിത്രത്തിലാദ്യമായി ചിട്ടപ്പെടുത്തിയ, സീതയുടെ ആത്മസംഘർഷങ്ങൾ പ്രതിഫലിയ്ക്കുന്ന കൂടിയാട്ടത്തിൽ സ്ത്രീകളുടെ മൗലിക പ്രശ്നങ്ങൾ എടുത്തുകാട്ടുന്ന മൂന്നു ദിവസമായി മാധവമാതൃഗ്രാമം അവതരിപ്പിച്ചു വരുന്ന ഈ കൂടിയാട്ടം അവതരണം ബുധനാഴ്ച അവസാനിക്കും
സീതയായി ഡോ. ഭദ്ര. പികെഎം, സീതാപഹരണവും, ലങ്കയിലുളള സീതയുടെ കഷ്ടതകളും മറ്റും മികവാർന്ന രീതിയിൽ അഭിനയിച്ചു. കലാമണ്ഡലം രവികുമാർ, ജയരാജ്, നേപഥ്യ ജിനേഷ്, കലാ. രാഹുൽ എന്നിവർ മിഴാവിൽ അതിഗംഭീരപിന്തുണ നൽകി. ഇടക്കയിൽ കലാ. നിഖിലും, താളത്തിൽ കലാ. അമൃത, മാർഗി അശ്വതി, അഞ്ജന എന്നിവരും പങ്കുചേർന്നു.
വാല്മീകീരാമായണം അടിസ്ഥാനമാക്കി സീതയുടെ നിർവഹണം ചിട്ടപ്പെടുത്തിയത് കൂടിയാട്ടത്തിൽ കലാമണ്ഡലത്തിൽ നിന്നും ഗവേഷണബിരുദം നേടിയ ഗുരു അമ്മന്നൂരിന്റെ ശിഷ്യനായ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരാണ്. ആചാര്യനമസ്കൃതിയുടെ അവസാനഘട്ടത്തിൽ അഴകിയ രാവണന്റെ പ്രവേശമുളള അവതരണം ജൂണിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com