മഹാത്മാ ഓൾഡ് സ്റ്റുഡന്റ്റ്സ് പൊറത്തിശ്ശേരി ആദരസംഗമവും സ്മരണിക പ്രകാശനവും പി. ജയചന്ദ്രൻ അനുസ്‌മരണവും ഏപ്രിൽ 20ന്

പൊറത്തിശ്ശേരി : മഹാത്മാ ഓൾഡ് സ്റ്റുഡൻസ് പൊറത്തിശ്ശേരിയുടെ ആഭിമുഖ്യത്തിൽ മലയാള കലാകാരൻമാരുടെ സംഘടന (നന്മ) വയനാട് സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച സംസ്ഥാനതല സർഗ്ഗോത്സവത്തോടനുബന്ധിച്ചു നടത്തിയ കഥാപ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാഥികൻ സുഗതൻ പൊറത്തിശ്ശേരി, റായ്പൂർ AIIMS ൽ നിന്നും MBBS ൽ ഉന്നത വിജയം നേടിയ ഡോ. ശ്രീഭദ്ര ഐ.ബി., നിരവധി പുരസ്കാരങ്ങൾ നേടിയ കരിങ്കാളി ഫെയിം സംഗീത സംവിധായകൻ ഷൈജു അവറാൻ, നാടൻ പാട്ടുകളുടെ രാവണൻ സുമൻ ഇരിങ്ങാലക്കുട എന്നിവരെ ആദരിക്കുന്നതും, മഹാത്മാ ഓൾഡ് സ്റ്റുഡൻസ് പുറത്തിറക്കുന്ന സോവനീർ പ്രകാശനവും നടത്തുന്നതാണ്.



ഏപ്രിൽ 20 ഞായറാഴ്ച 10 മണിക്ക് പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂൾ ഹാളിൽ നടക്കുന്ന ചടങ്ങ് സഹിത്യകാരനും, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. സംഘടനാ പ്രസിഡണ്ട് ക്യാപ്റ്റൻ ദാസൻ പുതുശ്ശേരി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രഥമ ഹെഡ്മാസ്റ്റർ എം.കെ. അരവിന്ദാക്ഷൻ മാസ്റ്റർ മുഖ്യാതിഥി ആയിരിക്കും. സ്കൂൾ മാനേജർ സുശിതാംബരൻ, പി.ടി.എ. പ്രസിഡണ്ട് സുനിത സുകേഷ്, ഹെഡ്മിസ്ട്രസ് പി.ജി. ബിന്ദു ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.



ചടങ്ങിനോടനുബന്ധിച്ച് ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണം (അനുരാഗ ഗാനം പോലെ…) ശ്രീ. ഷാബു ഗംഗാധരൻ നിർവ്വഹിക്കും. തുടർന്ന് പൂർവ്വവിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. എം.ജെ. ഷാജി മാസ്റ്റർ സ്വാഗതവും കെ.ജി. സന്തോഷ് ബാബു നന്ദിയും രേഖപ്പെടുത്തും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page