മാപ്രാണം : മാപ്രാണം നന്തിക്കര റോഡ് നിർമ്മാണം പാതിവഴിയിൽ നിലച്ചതിൽ ആം ആദ്മി പാർട്ടി പന്തം കൊളുത്തി പ്രതിഷേധിച്ചു. 12.24 കോടി രൂപ നബാർഡ് വായ്പയും 3.06 കോടി സർക്കാർ ഫണ്ടും ചേർത്തു 15.30 കോടി ചിലവിൽ മാപ്രാണം – നന്തിക്കര റോഡിന്റെ പുനർനിർമ്മാണം ഏറ്റെടുത്ത കരാറുകാരുടെ ഗുരുതരമായ വീഴ്ചയെ തുടർന്ന്, ജനങ്ങൾ ദുരിതത്തിൽ ആണ്. പലയിടത്തും നിർമ്മാണത്തിന്റെ പേരിൽ തകർത്തതുകൊണ്ടും, ബാക്കിയുള്ളിടത്തു പരിചരണം ഇല്ലാത്തതുകൊണ്ടും റോഡ് പൂർണ്ണമായും സഞ്ചാരയോഗ്യമല്ലാതായിട്ടു ഒരു വർഷത്തിൽ ഏറെയായെന്നു ആം ആദ്മി പ്രവർത്തകർ പറഞ്ഞു.
നിർമ്മാണ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ കരാറുകാരനിൽ നിന്ന് പിഴ ഈടാക്കി കരിമ്പട്ടികയിൽ പെടുത്തുകയും അടിയന്തിരമായി നിർമ്മാണം പൂർത്തീകരിക്കണം എന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ആം ആദ്മി നഗരസഭാ പ്രസിഡന്റ് ഡിക്സസൺ, ജില്ലാ പ്രസിഡന്റ് ടോണി റാഫേൽ, മണ്ഡലം പ്രസിഡന്റ് ജിജിമോൻ മാപ്രാണം, സെക്രട്ടറി ഡോ. ഷാജു കെ വൈ, മീഡിയ കോർഡിനേറ്റർ ബാലചന്ദ്രമേനോൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com