ഇരിങ്ങാലക്കുട : അത്യാധുനിക സൗകര്യങ്ങളോടു കൂടി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിലെ ഫിസിക്സ് ലാബ് ആരംഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റൻറ് ജനറൽ മാനേജറും, റീജണൽ ഹെഡുമായ റാണി സക്കറിയാസ് ലാബ് ഉദ്ഘാടനം നിർവഹിക്കുകയും, സ്കൂൾ മാനേജർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേലിന് ലാബിന്റെ താക്കോൽ കൈമാറുകയും ചെയ്തു.
ഡോൺ ബോസ്കോ സ്കൂളിൻ്റെ റക്ടറും മാനേജറുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രായോഗിക പഠനത്തിലൂടെ ഭൗതികശാസ്ത്രത്തെ കൂടുതൽ മനസ്സിലാക്കാൻ കുട്ടികൾക്ക് ലാബ് സഹായകരമാകും. ലാബ് ഉപകരണങ്ങളുടെ ഡെമോയും ചടങ്ങിലെ മുഖ്യ ആകർഷകമായിരുന്നു.
ഫാ. സന്തോഷ് മണിക്കൊമ്പെൽ, ഫാ. ജോയ്സൺ മുളവരിയ്ക്കൽ സെൻട്രൽ സ്കൂൾ ഇൻചാർജ് ഫാ. ജിതിൻ മൈക്കിൾ, ഫാ. വർഗീസ്, സിസ്റ്റർ ഓമന, പയസ് പി ഇഗ്നേഷ്യസ്, സാജൻ ജോർജ് , എപ്‌സൺ തോമസ്, പി.ടി.എ പ്രസിഡൻറ് ശിവപ്രസാദ് ശ്രീധരൻ, സ്കൂൾ കോഡിനേറ്റർ ബിന്ദു സ്കറിയ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ലൈസ സെബാസ്റ്റ്യൻ സ്വാഗതവും അധ്യാപിക ലിജി ആനന്ദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive