എടക്കുളം : എസ്.എൻ.ജി.എസ്.എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി ഗ്രാൻ്റ് ഉപയോഗിച്ച് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും എടക്കുളം എസ്.എൻ.ജി.എസ് എസ്.യു.പി. സ്കൂളിൽ വെച്ച് നടന്നു. വെള്ളാങ്കല്ലൂർ മേഖല കൺവീനർ എ.കെ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു.
എസ്.എൻ. ജി.എസ്. എസ് ലൈബ്രറി പ്രസിഡണ്ട് കെ.വി. ജിനരാജദാസ് അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ഷൈജൻ കോമ്പരുപറമ്പിലിനെ ആദരിച്ചു. താലൂക്ക് ലൈബ്രറി കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനാർഹരായ കുട്ടികൾക്ക് എസ് എൻ ജി എസ്.എസ് രക്ഷാധികാരിയും സ്കൂൾ മാനേജരുമായ സി.പി . ഷൈലനാഥൻ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. സ്കൂൾ ഹൈഡ്മിസ്ട്രസ് ദീപആൻ്റണി, ലൈബ്രറി സെക്രട്ടറി കെ.ജി. രജീന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive