ഐ മാക്സ് ബിഗ് സിനി അവാർഡ്‌സിൽ ‘ഇനവേഷൻ ടെക്നോളജി ഓഫ് ദി ഇയർ’ പുരസ്‌കാരത്തിളക്കത്തിൽ മൂവീ ക്ലിക്കസ് – ഒപ്പം മാപ്രാണം സ്വദേശി ബോണി ജോർജും

ഇരിങ്ങാലക്കുട : സിനിമാ തിയേറ്ററുകൾക്കായുള്ള സമഗ്ര സാങ്കേതിക പ്ലാറ്റ്‌ഫോമായ മൂവിക്ലിക്‌സിന് (movieclicks.in) തിയേറ്റർ വേൾഡ് മാഗസിൻ ബിഗ് സിനി എക്‌സ്‌പോയിൽ സംഘടിപ്പിച്ച പ്രശസ്തമായ ഐമാക്‌സ് ബിഗ് സിനി അവാർഡുകളിൽ 2025 ലെ ‘ഇനവേഷൻ ടെക്നോളജി ഓഫ് ദി ഇയർ’ അവാർഡ് ലഭിച്ചു – ആഗോളതലത്തിൽ രണ്ടാമത്തെ വലിയ സിനിമാ പ്രദർശന പരിപാടിയായിട്ടാണ് ഇത് അംഗീകരിക്കപ്പെട്ടുന്നത്.

സിനിമാ ടിക്കറ്റ്, തിയേറ്ററുകളിലെ ഭക്ഷണം തുടങ്ങി ഓൺലൈനിലൂടെ ലഭ്യമാക്കുന്ന പ്ലാറ്ഫോമാണ് മൂവീ ക്ലിക്കസ്. ഓഗസ്റ്റിൽ ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും.

കോഴിക്കോട് ആസ്ഥാനമായുള്ള റെഡ്ചെറീസ് സൊലൂഷൻസിൻ്റെ ഓൺലൈൻ പ്ലാറ്റ്ഫോമാണ് മൂവീ ക്ലിക്സ്. സംരംഭം നിലവിൽ കേരളത്തിലെ 22 തിയേറ്ററുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സിനിമാപ്രേമിയായ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി ബോണി ജോർജാണ് റെഡ്‌ചെറീസിൻ്റെ സ്ഥാപകൻ.

ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂൾ, ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു പഠനം

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page