‘മദുരൈ വീരൻ കതൈ’ കപില വേണു നങ്ങ്യാർകൂത്തിലൂടെ ഇദംപ്രഥമമായി മാർച്ച് 17ന് അവതരിപ്പിക്കുന്നു

ഇരിങ്ങാലക്കുട : തമിഴ് ജനതയുടെ കാവലാൾ എന്നു വിശേഷിപ്പിക്കുന്ന നാടോടി നായകൻ മദുരൈ വീരൻ്റെ സാഹസികജീവിതം കപില വേണു നങ്ങ്യാർകൂത്തിലൂടെ ഇദംപ്രഥമമായി അവതരിപ്പിക്കുന്നു. നടനകൈരളിയിൽ മാർച്ച് 17 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സംഘടിപ്പിക്കുന്ന ‘മുദ്രോത്സവ’ത്തിലാണ് ഇത് അരങ്ങേറുക.

കഴിഞ്ഞ ആറുപതിറ്റാണ്ടു കാലമായി കേരളീയ നാട്യകലകളിലെ കൈമുദ്രകളെ രേഖപ്പെടുത്തി പ്രസിദ്ധീകരിച്ച വേണുജിയുടെ ‘മുദ്ര’ കേരളീയ നാട്യകലകളിൽ എന്ന ബൃഹത് ഗ്രന്ഥത്തിന് ചന്തേര സ്മ‌ാരക ഗവേഷണപീഠത്തിൻ്റെയും കൂടാതെ ‘ഗോൾഡൻ ബുക്ക് അവാർഡും’ ലഭ്യമായതിന്റെ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മുദ്രോ ത്സവം’ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

പ്രൊഫ. ജോർജ്ജ് എസ്. പോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്‌ത നൃത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്‌ണൻ പ്രഭാഷണം നടത്തുന്നു. ഡോ. സഞ്ജീവൻ അഴിക്കോട്, അനിയൻ മംഗലശ്ശേരി, രേണു രാമാനാഥ് എന്നിവർ സംസാരിക്കുന്നു.

You cannot copy content of this page