ഇരിങ്ങാലക്കുട : നഗരസഭാ തല സ്കൂൾ പ്രവേശനോത്സവം ജി എൽ പി എസ് ഇരിങ്ങാലക്കുടയിൽ നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ, എച്ച്.എസ്.എസ് പി.ടി.എ പ്രസിഡണ്ട് പി കെ അനിൽകുമാർ, ജി.എൽ.പി.എസ് പി.ടി.എ പ്രസിഡണ്ട് വിൻസി എം.വി, ഡയറ്റ് സീനിയർ ലക്ചറർ എം ആർ സനോജ്, ഹൈസ്കൂൾ എച്ച്.എം പി.പി മണി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ധന്യ കെ ആർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ജി എൽ പി എസ് ഇരിങ്ങാലക്കുട ഹെഡ്മിസ്ട്രസ് അസീന പി ബി സ്വാഗതവും എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിന്ദു പി ജോൺ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വിഭാഗം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

