ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാട്ടൂർ റോഡിലുള്ള ബിവറേജിന് സമീപം തട്ടുകട നടത്തുന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ എടതിരിഞ്ഞി പോത്താനി സ്വദേശിയായ കോച്ചുവീട്ടിൽ നിഷാദ് (37) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടി.
ഇരിങ്ങാലക്കുട ബീവറേജിന് അടുത്ത് തട്ടുകട നടത്തുന്ന എടതിരിഞ്ഞി സ്വദേശിയായ അണകുത്തിപറമ്പിൽ സിജേഷ്, എടതിരിഞ്ഞിയിൽ ഇറച്ചി കച്ചവടം നടത്തുന്ന പോത്താനി സ്വദേശിയായ കോച്ചുവീട്ടിൽ നിഷാദ് ഇറച്ചി വാങ്ങിയതിന് പണം കൊടുക്കാനുണ്ട്, ഈ പണം ചോദിച്ച് വ്യഴാഴ്ച്ച വൈകീട്ട് 9 മണിയോടെ നിഷാദ് തട്ടുകടയിൽ എത്തുകയും സിജേഷുമായി തർക്കത്തിലാവുകയും നിഷാദ് കത്തി ഉപയോഗിച്ച് സിജേഷിനെ വയറിൽ കത്തി കൊണ്ട് കുത്തി മാരകമായ പരിക്കേൽപ്പിക്കുകയുമാണ് ഉണ്ടായത്.
ഈ സംഭവത്തിൽ സിജേഷിന് വയറിൽ ഗുരുതരമായ പരിക്ക് പറ്റി തൃശ്ശൂർ മെഡിക്കൽ കേളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ നിഷാദിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി, ബി. കൃഷ്ണകുമാർ ഐ പി എസ് ന്റെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലൂടെയാണ് എടതിരിഞ്ഞിയിൽ നിന്ന് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്…
നിഷാദിന് 2023 ൽ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ അനീഷ് കരീം, സബ് ഇൻസ്പെക്ടർ ശ്രീധരൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉമേഷ്. കെ.വി, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്.എം.ആർ, കൃഷ്ണദാസ്, രെജീഷ്, ശരത്ത്, ഫ്രെഡി റോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive