ഇരിങ്ങാലക്കുട : കോടികൾ തട്ടിയ ഷെയർ മാർക്കറ്റ് തട്ടിപ്പ് കേസ് ആസ്പൈർ ആഗ്രോ നിധി ലിമിറ്റഡിന്റെ മുഖ്യ പ്രതി അടക്കം മൂന്നുപേർ അറസ്റ്റിൽ. ഊരകത്തുള്ള ആസ്പൈർ ആഗ്രോ നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരും മാനേജരുമാരുമായ പ്രതികൾ കൊടുങ്ങല്ലൂർ മേത്തല സ്വദേശിയിൽ നിന്ന് 08.02.2022 തിയ്യതി മുതൽ 04.10.2024 തിയ്യതി വരെ ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്ന തുകയുടെ 12 ശതമാനം പലിശയും നിക്ഷേപിക്കുന്ന പണത്തിന്റെ ലാഭവിഹിതവും കൂടി ഒരു ലക്ഷം രൂപക്ക് 3000 രൂപ വെച്ചും ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു കോടി രൂപ തട്ടിയെടുത്തിരുന്നു.
കേസിലെ പ്രതികളായ കൊടുങ്ങല്ലൂർ മേത്തല സ്വദേശി ചെമ്മാലിൽ വീട്ടിൽ വിവേക് (35) എടത്തിരുത്തി കുട്ടമംഗലം സ്വദേശി മംഗലപ്പിളളി വീട്ടിൽ സഹിർ മജിദ് (35), പറപ്പൂക്കര മുത്രത്തിക്കര സ്വദേശി മാരാശ്ശേരി വീട്ടിൽ സുരേഷ് വാസുദേവ് (55) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി, കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ എസ് എച്ച് ഒ അരുൺ ബി കെ യും സംഘവും അറസ്റ്റ് ചെയ്തത്
വിവേക് തൃശ്ശൂർ നെടുപുഴ പോലീസ് സ്റ്റേഷനിൽ ഒരു തട്ടിപ്പ് കേസിലെ പ്രതിയാണ്. സഹിർ മജിദ് നെടുപുഴ പോലീസ് സ്റ്റേഷനിൽ രണ്ട് തട്ടിപ്പ് കേസിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ എസ് എച്ച് ഒ അരുൺ ബി കെ ,എസ് ഐ സാലിംകെ, എസ് ഐ തോമസ് സി എം.സി.പി.ഒ വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

