രുദ്രാക്ഷ അനലിസ്റ്റ് ഡോ. കിരൺ വിശ്വനാഥനെ ആദരിച്ചു – 30,000-ൽ പരം രുദ്രാക്ഷ ‘’ബീഡ്സ്’’ശേഖരിച്ച് റിക്കാർഡ് സൃഷ്ടിച്ചിരിക്കയാണ് കിരൺ

വല്ലക്കുന്ന് : മീററ്റിലെ ഷോബിറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അത്യപൂർവവും അഭിമാനകരവും ആയ ഡോക്ടറേറ്റ് ബിരുദത്തിനു അർഹനായ രുദ്രാക്ഷ അനാലിസ്റ്റ് ഡോ. കിരൺ വിശ്വനാഥനെ വല്ലക്കുന്നിലെ വീട്ടിലെത്തി ആളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ. ജോജോ ആദരിച്ചു.

ഒരു രുദ്രാക്ഷ അനാലിസ്റ്റ് എന്ന നിലയിൽ 2015-മുതൽ കഴിഞ്ഞ 10 വർഷത്തെ നിരന്തരവും ശ്രമകരവുമായ പ്രവർത്തനത്തിലൂടെ കേരളത്തിന്റെ തലങ്ങും വിലങ്ങും സഞ്ചരിച്ച് 300-ൽ പരം രുദ്രാക്ഷ വൃക്ഷങ്ങൾ കണ്ടെത്തി, അവയില് നിന്നും മുന്തിയ ഇനം 30,000-ൽ പരം രുദ്രാക്ഷ ‘’ബീഡ്സ്’’ശേഖരിച്ച് റിക്കാർഡ് സൃഷ്ടിച്ചിരിക്കയാണ് .

ആളൂർ പഞ്ചായത്ത് വാർഡ് 23 വല്ലക്കുന്നിലെ കൃഷ്ണകുമാരി ടീച്ചറുടെയും (റിടയേർഡ്) കെ.വി. വിശ്വനാഥന്റെയും (ഡിഫെൻസ് റിടയേർഡ്) മകനാണ് കിരൺ വിശ്വനാഥ്.


കേരള സർക്കാർ , ഇന്ത്യാ ഗവൺമെന്റ് അംഗീകാരങ്ങൾ, ഇന്ത്യയിലെ ഏറ്റവും വലിയ റെക്കോർഡ്സ് സ്ഥാപനമായ ലിംക ബുക്ക് ഓഫ് റിക്കാർഡ്സ് അവാർഡ് , ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സർടിഫിക്കറ്റ്, ഡോ രാധാകൃഷ്ണൻ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ഹോണററി ഡോക്ടറേറ്റ് അവാർഡ് , ഏഷ്യൻ ആർടിസ്റ്റ് യൂണിയൻ സ്പോൺസർ ചെയ്യുന്ന ‘’രാഷ്ട്രീയ ഭൂഷൺ സമ്മാൻ ‘’ സർടിഫിക്കറ്റ്, രുദ്രാക്ഷ ശേഖരണവും അനാലിസിസും സംബന്ധിച്ച് കിരൺ വിശ്വനാഥൻ വീഡിയോ ചാനലിൽ അപ്പ് ലോഡ് ചെയ്ത 330 വീഡിയോകൾ അടിസ്ഥാനമാക്കി നല്കുന്ന ‘’ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സർടിഫിക്കറ്റ് ഫോർ എക്സ്ട്രാ -ഓർഡിനറി ഫീറ്റ്സ് ആൻഡ് എക്സ്ട്രാ- ഓർഡിനറി പീപ്പിൾ’’ എന്ന ബഹുമതി, ഗിന്നസ് വേൾഡ് റിക്കാർഡ്സ് സർടിഫിക്കറ്റ് തുടങ്ങി 10-ഓളം ബഹുമതികൾ ലഭിച്ചു കഴിഞ്ഞു.



വല്ലക്കുന്നിലെ കിരന്റെ വീട്ടിൽ നടന്ന ആധരണ ചടങ്ങിൽ മുൻ മാള ബ്ലോക്ക് പ്രസിഡണ്ട് സന്ധ്യ നൈസൻ, വല്ലക്കുന്ന് വാർഡ് മെംബർ മേരി ഐസക്ക് ടീച്ചർ, ജെയ്മോൻ വർഗീസ്, സ്റ്റാനിലാൽ എം. സി, ഐ. എൻ. ബാബു, രവി വല്ലക്കുന്ന്, സി. കെ. മോഹനൻ (ഐ.എസ്സ്.ആർ.ഒ റിട്ട.) കെ. വി.സാബു, കെ. കെ. ശ്രീനിവാസൻ , എന്നിവർ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page