മുരിയാട് : യേശുക്രിസ്തുവിന്റെ രാജത്വം വിളംബരം ചെയ്യുന്ന വിപുലമായ ആഘോഷ പരിപാടികൾക്കാണ് സീയോൻ സഭയുടെ മുരിയാടുള്ള ആഗോള ആസ്ഥാനം സാക്ഷ്യം വഹിച്ചത്. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുള്ള സീയോൻ സഭാവിശ്വാസികൾ പന്ത്രണ്ട് നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് തിരുന്നാളിനെത്തിയത്. ആദിമ ദൈവജനത്തിലെ പന്ത്രണ്ട് ഗോത്രങ്ങളുടെ പുന:സ്ഥാപനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു പന്ത്രണ്ട് നിറങ്ങൾ.
ബാന്റ് സെറ്റിന്റെ വാദ്യമേളങ്ങളോടെയാണ് തിരുന്നാൾ ശുശ്രൂഷകൾ ആരംഭിച്ചത്. തുടർന്ന് ദൈവാരാധന, വചനപ്രഘോഷണം, സ്നേഹവിരുന്ന് എന്നിവയും നടന്നു. ദൈവത്തിന്റെ നിരുപാധിക സ്നേഹം ഹൃദയങ്ങളിൽ നിറയുമ്പോഴാണ് ഓരോരുത്തരും ദൈവപുത്രന്റെ രാജത്വത്തിലേക്ക് പ്രവേശിക്കുന്നതെന്ന തിരുന്നാൾസന്ദേശം നൽകപ്പെട്ടു. ശുശ്രൂഷകൾക്ക് സഭാ അദ്ധ്യക്ഷൻ, മോസ്റ്റ് റെവ. ബിനോയ് മണ്ഡപത്തിലിന് ഒപ്പം ബ്രദർ ഷാന്റോ പോൾ, ആന്റോ, അനിഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

