ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര ഉത്സവം മതപരമായും ആചാര അനുഷ്ഠാനത്തിലും മാത്രം ഒതുക്കി നിർത്താൻ ആവില്ല എന്ന മന്ത്രി ആര്‍ ബിന്ദുവിന്‍റെ പ്രസ്താവനക്കെതിരെ ശ്രീ കൂടൽമാണിക്യം ആചാര സംരക്ഷണ സമിതി ഏപ്രിൽ 26ന് പള്ളിവേട്ട ആൽത്തറയിൽ നിന്ന് കൂടൽമാണിക്യം കിഴക്കേ നടയിലേക്ക് പ്രതിഷേധ നാമജപ ഘോഷയാത്ര സംഘടിപ്പിക്കുന്നു.
ഇരിങ്ങാലക്കുട എംഎൽഎ കൂടിയായ മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസ്താവന സനാതന ധർമ്മത്തോടുള്ള വെല്ലുവിളിയാണ് എന്ന് ശ്രീ കൂടൽമാണിക്യം ആചാര സംരക്ഷണ സമിതി പ്രതിനിധികളായ മോഹൻദാസ് വി, കെ ബി സുരേഷ്, വി സായി റാം, എൻ ബി വിനോദ് എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ എമ്പാടും ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെ അവഹേളിക്കുന്ന സി.പി.ഐ.എം നിലപാട് തന്നെയാണ് മന്ത്രിയിലൂടെ വീണ്ടും ആവർത്തിച്ചത്. ഉത്സവം എന്ന വാക്ക് തന്നെ ആചാര അനുഷ്ഠാനവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്ര ചൈതന്യ വർദ്ധനവിന് വേണ്ടി ക്ഷേത്ര തന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ആചാര അനുഷ്ഠാനം തന്നെയാണ് ഉത്സവ ആഘോഷത്തിന്റെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ചടങ്ങ്.
ക്ഷേത്രത്തിൽ നടക്കുന്ന മറ്റു കലാപരിപാടികൾക്ക് ഈ ആചാര അനുഷ്ഠാനങ്ങളുടെ പ്രാധാന്യം ഇല്ലെന്നിരിക്കെ, ക്ഷേത്രാചാരങ്ങളെക്കുറിച്ച് അജ്ഞരായ വ്യക്തികൾ ക്ഷേത്ര ഭരണം കയ്യാളിയാൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകും എന്ന് സംശയമില്ല എന്ന് ഇവർ പറഞ്ഞു. വർഷങ്ങളായി ദേവസ്വത്തിലെ കണക്കുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും സംഘടകർ പറഞ്ഞു.
നാടിന്‍റെ ഐശ്വര്യത്തിന് നിധാനമായ ക്ഷേത്രങ്ങൾ തകർക്കുക, ക്ഷേത്രവിശ്വാസം ഇല്ലായ്മ ചെയ്യുക എന്ന സി.പി.ഐ.എം പ്രഖ്യാപിത ലക്ഷ്യമാണ് മന്ത്രിയും ഭരണസമിതി അംഗങ്ങളും നടപ്പിലാക്കുന്നത്. സമൂഹത്തിന്‍റെ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന മന്ത്രി ഒരു സാധാരണ ഭക്തന്‍റെ വികാരം മനസ്സിലാക്കാതെ ഇറക്കിയ പ്രസ്താവന പ്രതിഷേധാർഹമാണ്
ശ്രീ കൂടൽമാണിക്യം ആചാര സംരക്ഷണ സമിതി ഏപ്രിൽ 26 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയിൽ നിന്ന് കൂടൽമാണിക്യം കിഴക്കേനടയിലേക്ക് പ്രതിഷേധ നാമജപ ഘോഷയാത്ര സംഘടിപ്പിക്കുന്നു.
ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ ഈ വിഷയം പെടുത്തുവാനും തെറ്റ് മനസ്സിലാക്കി വേണ്ടതിരത്തലുകൾ നടത്തുവാനും കൂടിയാണ് ഈ ഉദ്യമം എന്ന് സംഘാടകർ പറയുന്നു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com