ഇരിങ്ങാലക്കുട : ‘നാട്യശാസ്ത്രം’ എന്ന ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തും ആധികാരികവുമായ അഭിനയകലാഗ്രന്ഥം യുനെസ്കോയുടെ ‘മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ചേർത്തതിന്റെ ആഘോഷം ഇരിങ്ങാലക്കുട നടനകൈരളിയിൽ സംഘടിപ്പിച്ചു വരുന്ന 124-മത് നവരസ സാധന ശില്പശാലയിൽ നവരസോത്സവമായി അവതരിപ്പിക്കുന്നു.
ഏപ്രിൽ 29-ന് വൈകുന്നേരം 4.30ന് ലോക നൃത്തരംഗത്തെ അപൂർവ വ്യക്തിത്വമായിരുന്ന ഇസഡോറ ഡങ്കനെ കുറിച്ച് നൃത്ത ചരിത്രകാരൻ വിനോദ് ഗോപലകൃഷ്ണൻ പ്രഭാഷണം നടത്തുന്നു.
തുടർന്ന് ഗുരു വേണുജി നാട്യശാസ്ത്രവും നവരസ സാധനയും എന്ന വിഷയത്തെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തുന്നത്തിനു പുറമെ ഇൻഡ്യയുടെ നാനാഭാഗത്തു നിന്നും ശില്പശാലയിൽ പങ്കെടുക്കുന്ന യുവപ്രതിഭകൾ തങ്ങളുടെ കലകൾ അവതരിപ്പിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

