ഇരിങ്ങാലക്കുട : കൂടിയാട്ട പരിശീലന കേന്ദ്രമായ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയുടെ ഭാഗമായി സെപ്റ്റംബർ 15,16 തീയതികളിൽ കൂടിയാട്ട രംഗാവതരണങ്ങൾ സംഘടിപ്പിക്കുന്നു. ആദ്യ ദിവസമായ തിങ്കളാഴ്ച ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലം മാധവനാട്യ ഭൂമിയിൽ വൈകിട്ട് 6:30 ന് കൂടിയാട്ടം അശോകവനികാങ്കം മണ്ഡോദരി നിർവ്വഹണം. മണ്ഡോദരിയായി ആതിര ഹരിഹരൻ രംഗത്തെത്തും.
രണ്ടാം ദിവസമായ ചെവ്വാഴ്ച വൈകിട്ട് 6:30 ന് കൂടിയാട്ടം സുഭദ്രാധനഞ്ജയം (അഞ്ചാമങ്കം) സുഭദ്രയുടെ നിർവ്വഹണം രണ്ടാം ദിവസം. സുഭദ്രയായി രംഗത്ത് സരിത കൃഷ്ണകുമാർ.
മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ. ഇടക്ക കലാനിലയം ഉണ്ണികൃഷ്ണൻ. താളം ആതിര ഹരിഹരൻ, ഗുരുകുലം അതുല്ല്യ, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

