കൊറിയൻ ചിത്രം ” നോ അദർ ചോയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കൊറിയൻ ചിത്രം ” നോ അദർ ചോയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

പേപ്പർ ഫാക്ടറിൽ ദീർഘനാളായി ജോലി ചെയ്യുന്ന മധ്യവയസ്കനായ യു മാൻ സു അമേരിക്കൻ മാനേജ്മെൻ്റ് വരുന്നതോടെ ജോലി നഷ്ടപ്പെടുന്ന ആശങ്കയിലാണ് . തൊഴിൽ നിലനിറുത്താൻ കമ്പനിയിലെ യോഗ്യതയുള്ള മറ്റ് ജീവനക്കാരെ വധിക്കാൻ അയാൾ പദ്ധതിയിടുന്നു.

ടൊറൻ്റോ , സാവന്ന, സ്റ്റോക്ഹോം അടക്കമുള്ള നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ 139 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് റോട്ടറി മിനി എസി ഹാളിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page