കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട ഘടനാമാറ്റങ്ങൾ കൊണ്ടുവരുന്ന നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ച് പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും അവബോധം നൽകാനായി സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓറിയന്റേഷൻ പരിപാടിയുടെ തൃശ്ശൂർ ജില്ലാതല ഉദ്‌ഘാടനം ഈ മാസം 25 ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിക്കും.
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് ഓറിയന്റേഷൻ ക്ലാസ്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിലെ വിദഗ്ധർ സെഷനുകൾ നയിക്കും.
ബിരുദപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

