സ്മരണ : കവി, ഗാനരചയിതാവ്, ചലചിത്ര നടൻ, നിരവധി പ്രശസ്ത സിനിമകളുടെ സംവിധായകൻ എന്നീ നിലകളിൽ വളരെ പ്രസിദ്ധനായ പി. ഭാസ്കരൻ എന്ന പ്രതിഭാശാലി നിര്യാതനായിട്ട് ഫെബ്രുവരി 25 ന് 19 വർഷം തികയുകയാണ്. 1924 ൽ കൊടുങ്ങല്ലൂരിൽ ജനിച്ച അദ്ദേഹം 2007ൽ തിരുവനന്തപുരത്താണ് അന്തരിച്ചത്. 3000 ൽ അധികം ഗാനങ്ങൾ രചിച്ച അദ്ദേഹം നാല്പത്തിനാല് സിനിമകളുടേയും ഏതാനും ഡോക്യുമെൻ്റെറികളുടേയും സംവിധാനവും നിർവ്വഹിച്ചു.
1942 ൽ നടന്ന ക്വിറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച അദ്ദേഹം ദേശീയപ്രസ്ഥാനത്തിലും തൻ്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്ന പി. ഭാസകരൻ, കുറെക്കാലം ഒളിവു ജീവിതവും നയിച്ചിട്ടുണ്ട്. ദേശാഭിമാനി പത്രത്തിൻ്റേയും മറ്റു ചില പ്രസിദ്ധീകരണങ്ങളുടെയും പ്രത്രാധിപരായി പ്രവർത്തിച്ച അദ്ദേഹം ആ രംഗത്തും തൻ്റെ മികവ് തെളിയിച്ചു.
സാമൂഹ്യ ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ തൻ്റെ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയ ആ സമുന്നത വ്യക്തിത്വത്തിൻ്റെ_ കലാകാരൻ്റെ ദീപ്തസ്മരണയ്ക്കു മുമ്പിൽ, കലാസദനം –സർഗ്ഗസംഗമം പ്രവർത്തകർ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.
തയാറാക്കിയത് കലാസദനം -സർഗ്ഗസംഗമം കമ്മിറ്റി, കാട്ടൂർ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

