
ഇരിങ്ങാലക്കുട : ടോൾ റോഡുകളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിലവാരവുമനുസരിച്ചുള്ള യാത്രാ സൗകര്യം നല്കേണ്ടത് കരാറിലെ വ്യവസ്ഥയാണെന്നിരിക്കെ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ദുരിതവും യാത്രകുരുക്കും സ്ഥിരമായി ഉണ്ടാകുന്നതിനാലും റോഡ് നിർമ്മാണത്തിന് ചെലവായ തുകയുടെ രണ്ടിരട്ടി ടോളിലൂടെ പിരിച്ച സാഹചര്യത്തിലും ദേശീയ പാത 544 ൽ മണ്ണുത്തി – ഇടപ്പിള്ളി റൂട്ടിലെ പാല്യേക്കര ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് സിപിഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
മണ്ണുത്തി അങ്കമാലി റോഡിൽ ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്. ബദൽ യാത്രാ സൗകര്യമൊരുക്കാതെ ദേശീയപാത അടച്ചു കെട്ടരുതെന്ന് ജനപ്രതിനിധികളും നാട്ടുകാരും നിരന്തരമായി ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവി കൊള്ളാതെ അടിപ്പാതകൾ നിർമ്മിക്കുന്നതിന്റെ പേരിൽ ദേശീയ പാത പലയിടത്തും അടച്ചുകെട്ടി. ടോൾ പിരിവ് ആരംഭിച്ച് 13 വർഷം കഴിഞ്ഞിട്ടും കരാറിൽ പറഞ്ഞിട്ടുള്ള സർവീസ് റോഡുകൾ, നിലവാരമുള്ള ഡ്രൈനേജുകൾ, ലൈറ്റുകൾ, ബസ് ബേകൾ എന്നിവ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല.
ദേശീയപാതയിലെ ഗതാഗതം പലയിടത്തും വഴിതിരിച്ചു വിടുന്നതു മൂലം പല പൊതുമരാമത്ത് റോഡുകളും സർവീസ് റോഡുകളും ആകെ തകർന്ന നിലയിലാണ്. പുതിയ അടിപ്പാതകളുടെ നിർമ്മാണം ആരംഭിച്ച ശേഷം ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത കുരുക്കും യാത്രക്കാർക്ക് ദുരിതവും സമയനഷ്ടവുമാണ്. ജില്ലാ ഭരണകൂടത്തിനും ജനപ്രതിനിധികൾക്കും ടോൾ റോഡ് നിർമ്മാണം സംബന്ധിച്ച് നൽകിയ മുൻ കാല ഉറപ്പുകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ ടോൾ പിരിവ് വ്യവസ്ഥയിൽ നിഷ്കർഷിച്ചിട്ടുള്ളത് പോലെ യാത്ര സൗകര്യം ലഭ്യമാകാത്ത സാഹചര്യത്തിൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് സിപിഐ ജില്ലാ സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

