തൃശ്ശൂരിൽ പാർട്ടിക്ക് നെഞ്ചിലേറ്റ മുറിവിനെപറ്റി പഠിക്കാൻ ജില്ലാ സമ്മേളനത്തിന് കടമയുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ഇരിങ്ങാലക്കുട : തൃശ്ശൂരിൽ ഏറ്റ മുറിവിനെപറ്റി പഠിക്കാൻ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന് തീർച്ചയായും കടമയുണ്ട് എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രധിനിധി സമ്മേളനത്തിൽ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് … സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് വൻ പ്രാധാന്യമുണ്ട് , പാരമ്പര്യവും വർത്തമാനവും പ്രധാനപ്പെട്ടതാണ് . നമുക്കൊരു മുറിവുണ്ട് തൃശ്ശൂരിൽ. ഒന്നാന്തരമായി പോരാടി പക്ഷേ ലക്ഷ്യം കണ്ടില്ല . തൃശ്ശൂരിൽ നിന്ന് ബിജെപിക്ക് ഒരു എം.പി ഉണ്ടായി , ഉണ്ടാകാൻ പാടില്ലായിരുന്നു . പക്ഷേ നമ്മൾ ഭീരുക്കളെ പോലെയല്ല തോറ്റത് . തോൽവി നെഞ്ചത്ത് ഏറ്റ ഒരു മുറിവാണ് . ധീരമായി നിൽക്കുമ്പോഴാണ് നെഞ്ചിൽ മുറിവ് ഉണ്ടാകുന്നത് . തിരിഞ്ഞു ഓടിയാൽ പുറത്താണ് മുറിവുണ്ടാവുക . അതേപ്പറ്റി പഠിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിന് തീർച്ചയായും കടമയുണ്ട്.

ബി.ജെ.പി സോഷ്യൽ എൻജിനീയറിങ് പ്രാവർത്തികമാക്കാൻ ശ്രമിച്ച സ്ഥലമാണ് തൃശ്ശൂർ . എല്ലാവിധ സാമൂഹിക ശക്തികളെയും അവർ കൂട്ടുപിടിച്ചു. കണക്കില്ലാതെ പണം ഒഴുകി, അവർ വിജയിച്ചു. തോൽവിയെപറ്റി പഠിക്കുമ്പോൾ എൽ.ഡി.എഫിനിടയിൽ ഉണ്ടായ ചോർച്ചയെ പറ്റിയും പഠിക്കും. ചെങ്കൊടി പാറിപറക്കുന്ന ഇടങ്ങളിലെല്ലാം എന്തുകൊണ്ട് എൽഡിഎഫിന് വോട്ട് കുറഞ്ഞു ? ആ ചോദ്യത്തെ സിപിഐ മറികടക്കാൻ പോകുന്നത് ശരിയായ വീക്ഷണത്തിലൂടെയായിരിക്കണം. തൃശൂർ ജില്ലയിൽ ഏറ്റവും ശക്തമായ പാർട്ടിയായി സിപി ഐ മാറും എന്നുള്ളതാണ് സമ്മേളനത്തിന്റെ ലക്ഷമായി നാം പ്രഖ്യാപിക്കുന്നത് എന്ന് ബിനോയ് വിശ്വം പറഞ്ഞു.


അതിനു വേണ്ടി പാർട്ടിക്ക് മുന്നോട്ടു പോകുവാൻവേണ്ടിയുള്ള ചർച്ചകൾ, നിർദ്ദേശങ്ങൾ, സംവാദങ്ങൾ, വിമർശനങ്ങൾ എല്ലാം ഈ സമ്മേളനത്തിൽ ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങൾ കൊട്ടിയടക്കുന്നതോ, നേതാക്കൾക്ക് ജയ് വിളിക്കുന്നതു ആയ പാർട്ടിയല്ല സി.പി.ഐ എന്നും അദ്ദേഹം പറഞ്ഞു . പാർട്ടിക്ക് വേണ്ടി, നാടിനു വേണ്ടി വളർച്ചക്ക് വേണ്ടി പറയുവാനുള്ള വേദിയാണ് ഈ സമ്മേളനം എന്നും അദ്ദേഹം കൂട്ടിച്ചേത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page