ഇരിങ്ങാലക്കുട : പ്രശസ്ത നാട്യാചാര്യ ഗുരു നിർമ്മല പണിക്കരുടെ കാവ്യ രചനകൾ ഉൾപ്പെട്ട ‘ഏതു മന്ത്രം’ പുസ്തക പ്രകാശനം ആഗസ്റ്റ് 31, ഞായർ 4 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയിൽ സംഘടിപ്പിക്കുന്നു.
ഡോ. ആർ. ശ്രീലതവർമ്മ പ്രകാശനവും, കവി സെബാസ്റ്റ്യൻ പുസ്തകം സ്വീകരിക്കലും നിർവഹിക്കും. ഡോ. സംപ്രീത കേശവൻ പുസ്തക പരിചയം നടത്തും. ഡോ. കവിത ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷ വഹിക്കും. രാധിക കെ.ടി.പി ആശംസകൾ നേർന്നു സംസാരിക്കും. കപില വേണു, അണിമ വി.പി, അഞ്ജു പീറ്റർ, ഹൃദ്യ എന്നിവർ കവിത ആലാപനം നിർവഹിക്കും.
തുടർന്ന് ഗുരു നിർമ്മല പണിക്കരുടെ ശിഷ്യരായ ആമിന ഷാനവാസ്, കല്യാണി മേനോൻ, സ്നേഹ പി. ദയാനന്ദൻ, നീലിമ പി എന്നിവർ കവിതകളുടെ നൃത്താവിഷ്കാരം അവതരിപ്പിക്കും. സാന്ദ്ര പിഷാരടി ചടങ്ങിന് സ്വാഗതവും കപില വേണു നന്ദിയും പ്രകാശിപ്പിക്കും.
The book 'Ethu Mantram', which includes the poetic writings of Guru Nirmala Panicker, will be released on August 31st at Natanakairali
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

