ഇരിങ്ങാലക്കുട : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ഇരിങ്ങാലക്കുടയില്‍ മൗന പ്രാര്‍ഥന പ്രയാണം സംഘടിപ്പിച്ചു. പ്രയാണത്തിനു ശേഷം കത്തീഡ്രല്‍ അങ്കണത്തില്‍ സജ്ജമാക്കിയ ഫ്രാന്‍സീസ് പാപ്പായുടെ ഛായാ ചിത്രത്തിനു മുന്നില്‍ നടന്ന പുഷ്പാര്‍ച്ചനക്കു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നൽകി.
ഫാ. അനീഷ് പല്ലിശേരി, നിത്യാരാധന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. സീമോന്‍ കാഞ്ഞിത്തറ, കത്തീഡ്രല്‍ ട്രസ്റ്റിമാരായ തിമോസ് പാറേക്കാടന്‍, സി.എം. പോള്‍ ചാമപറമ്പില്‍, ബാബു ജോസ് പുത്തനങ്ങാടി, ജോമോന്‍ തട്ടില്‍ മണ്ടി ഡേവി, കുടുംബസമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍ എന്നിവര്‍ പ്രയാണത്തിന് നേതൃത്വം നല്‍കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

