കാട്ടൂർ മിനി എസ്റ്റേറ്റിലെ രണ്ടു കമ്പനികൾ പുറന്തള്ളുന്ന രാസമാലിന്യങ്ങൾ പരിസരപ്രദേശത്തെ കിണറുകളെ മലിനപ്പെടുത്തുന്നു- ജനകീയ കുടിവെള്ള സംരക്ഷണ വേദി പ്രത്യക്ഷ സമരത്തിലേക്ക്

ഇരിങ്ങാലക്കുട : കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ രണ്ടു കമ്പനികൾ പുറന്തള്ളുന്ന രാസമാലിന്യങ്ങൾ ചുറ്റുവട്ടത്തുള്ള ഒരു കിലോമീറ്ററിലേറെ ദൂരമുള്ള കിണറുകളെ മലിനപ്പെടുത്തുന്നുവെന്ന വിഷയത്തിൽ അധികൃതർ നടപടികൾ എടുക്കുന്നില്ല എന്നാരോപിച്ച് കാട്ടൂർ ജനകീയ കുടിവെള്ള സംരക്ഷണ വേദി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു . ജൂലൈ 6 ഞായറാഴ്ച കുന്നത്തുപീടിക മുതൽ സോഡാവളവ് വരെ മനുഷ്യചങ്ങല, തുടർന്ന് എം.പി. ഹാളിൽ പൊതു യോഗവും നിശ്ചയിച്ചിട്ടുണ്ട്. മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകനായ അഡ്വ. പി.എ. പൗരൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഏഴാം തീയതി മുതൽ കമ്പനിക്ക് മുന്നിൽ അനിശ്ചിതകാല നിരാഹാരവും തുടങ്ങുമെന്ന് സമരസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



1972-73 കാലഘട്ടത്തിൽ ഗവൺമെൻ്റിൻ്റെ വ്യവസായവത്കരണത്തിന്റെ ഭാഗമായി രൂപം കൊണ്ട് താണ് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ നാടിന്റെ വികസനത്തിന് കേരളത്തിലെ രണ്ടാമത്തെ യൂണിറ്റായി 1974-ൽ രൂപം കൊണ്ടതാണ് കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്. തദ്ദേശവാസികളുടെ ശ്രമഫലമായി ഉദാരമനസ്ക‌നായ ഒരു വ്യക്തി സൗജന്യമായി നല്‌കിയ ഒരേക്കർ സ്ഥലത്താണ് ഈ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രവർത്തിക്കുന്നത്. നാടിൻ്റെ വികസന ത്തിനായി ഗവൺമെന്റ് 900, 600, 300 സ്ക്വയർഫീറ്റകൾ വിസ്‌തീർണത്തിൽ മൂന്ന് കെട്ടിടങ്ങളിലായി നല്ലരീതിയിൽ പത്ത് യൂണിറ്റുകൾ നിർമിച്ച് നല്കി വാടക അടിസ്ഥാനത്തിൽ എല്ലാ യൂണിറ്റുകളും നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു‌.



കമ്പനിയിലെ കുടിവെള്ളത്തിന്റെ ആവശ്യത്തിനായി ഒരു കിണർ കുഴിക്കുകയും അതിൽനിന്നുള്ള വെള്ളം ഉപയോഗിക്കുകയും ചെയ്തു‌. ആരംഭത്തിൽതന്നെ നല്ല നിലയിൽ (ജേസികോ എന്ന പേരിൽ) പ്രവർത്തിക്കുന്ന ഒരുകോള കമ്പനി ഇവിടെ ഉണ്ടായിരുന്നു, കോള, സോഡ, മറ്റ് ഫുഡ് പ്രൊഡക്‌ടുകൾ നിർമിച്ചിരുന്ന ഈ കമ്പനി അവരുടെ ആവശ്യത്തിനുള്ള വെള്ളം ഈ കമ്പനി കോമ്പൗണ്ടിലെ കിണറിൽനിന്നാണ് എടുത്തിരുന്നത്. ഈ കമ്പനിക്ക് എഫ്. പി. ഒ. ലൈസൻസും ഉണ്ടായിരുന്നു. മാത്രമല്ല അന്ന് നൂറിലേറെ വരുന്ന തൊഴിലാ ളികൾ കുടിവെള്ളത്തിനായി ഈ കിണറിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ആ വെള്ളത്തിന് യാതൊരുവിധ മാലിന്യങ്ങളും ഉണ്ടായിരുന്നില്ല.



കാലാന്തരത്തിൽ യൂണിറ്റുകളിലെ വ്യവസായങ്ങളും ഉടമകളും മാറുകയും അവർക്കിഷ്ടപ്പെട്ട വ്യവസായങ്ങളിലേക്ക് തിരിയുകയും ചെയ്‌തു. മാത്രമല്ല. പത്ത് യൂണിറ്റുകൾ നിന്നിരുന്ന സ്ഥലത്ത് യൂണിറ്റുകൾ കുത്തിനിറച്ച് യൂണിറ്റുകളുടെ എണ്ണം 13 ആക്കി, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് ഒരു ഏക്കറിലാണ് ഈ 13 കമ്പനികൾ പ്രവർത്തിക്കുന്നത് എസ്റ്റേറ്റിൻ്റെ ആരംഭത്തിൽ ശാന്തമായ രൂപഭംഗിയാണുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ മട്ടുംഭാവവും മാറിയ കെട്ടിടങ്ങളുടെ ഭയാ നകമായ അന്തരീക്ഷമാണ് നിലവിലുള്ളത്. അങ്ങനെയാണ് കീർത്തി ഇൻഡസ്ട്രിയൽസ്, റെയിൻബോ എൻ്റർപ്രൈസസ് എന്നീ സ്ഥാപനങ്ങൾ നിലവിൽ വരുന്നത്. ഈ രണ്ടു സ്ഥാപനങ്ങളിലും ആസി ഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടാതെ സിങ്കിൻ്റെ പ്രവർത്തനവും ഉണ്ട്.



ഈ കമ്പിനികളിൽനിന്ന് പുറന്തള്ളുന്ന രാസമാലിന്യങ്ങൾ നിറഞ്ഞ വെള്ളം ചുറ്റുവട്ടത്തുള്ള ഒരു കിലോമീറ്ററിലേറെ ദൂരമുള്ള കിണറുകളെ രാസമാലിന്യങ്ങൾകൊണ്ട് മലിനപ്പെടുത്തിയിരിക്കു ന്നു. പൊല്യൂഷൻ കൺട്രോൾ ബോർഡ്, കാക്കനാടുള്ള റീജണൽ അനലിറ്റിക്കൽ ലബോറട്ടറി എന്നിവിടങ്ങളിൽ നിന്നുള്ള അധികാരികൾ ചുറ്റുവട്ടത്തുള്ള കിണറുകളിലെ വെള്ളമെടുത്ത് പരി ശോധിച്ചതിൽ, വെള്ളത്തിൻ്റെ അമ്ലഗുണത്തിൻ്റെ അളവുകോലായ പി.എച്ച്. വളരെ താഴെയാണെന്നും അലുമിനിയം, സിങ്ക്, ഓയിൽ, ഗ്രീസ് തുടങ്ങിയ മാലിന്യങ്ങൾ കാണുന്നുണ്ടെന്നും കണ്ടെത്തി. കിണറുകളില വെള്ളം കുടിവെള്ളത്തിനോ തുണികൾ കഴുകാനോ ഉപയോഗിക്കരുതെന്നാണ് ബന്ധ പ്പെട്ട ഗവൺമെന്റ് അധികാരികൾ തന്നെ പറയുന്നത്.

1924 മെയ് 25-ന് കിണറുകളിൽ മാലിന്യമുള്ളതായി കാണുകയും ബന്ധപ്പെട്ട അധികാരികളെ അപ്പോൾ തന്നെ അറിയിക്കുകയും ചെയ്‌തു. നീതി തേടി ഗവൺമെൻ്റ് ഓഫീസുകൾ കയറിയിറങ്ങി യതല്ലാതെ ഒരു നീതിയും നടപ്പിൽ വന്നില്ല. വർഷം ഒന്ന് പിന്നിട്ടിട്ടും യാതൊരു നീതിയും നടപ്പിലാ കാത്ത ഈ സാഹച്യത്തിലാണ് കുടിവെള്ള മലനീകരണത്തിനെതിരേ (ജനകീയ കുടിവെള്ള സംര ക്ഷണവേദി, കാട്ടൂർ) എന്ന സമരസമിതി ആരംഭിക്കുന്നത്. ജനവാസമേഖലയായ ഈ പ്രദേശത്ത് ആസിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അനുവദിക്കുകയില്ലെന്നും ഇത് അവസാനിപ്പിക്കും വരെ പോരാട്ടം തുടരുമെന്നും സമരസമിതി അറിയിച്ചു.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ജനകീയ കുടിവെള്ള സംരക്ഷണ വേദി പ്രവർത്തകരായ അരുൺ വൻപറമ്പിൽ, വാർഡ് മെമ്പർ മോളി പിയുസ് , ജോയ് തോമസ്, ഷാജി, വിന്സന് തോമസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page