പ്രൊഫിഷ്യൻസി അവാർഡ് : 566 പേർക്കായി 28.30 ലക്ഷം ബാങ്കിലെത്തിച്ചു: മന്ത്രി ബിന്ദു

അയ്യായിരം രൂപ വീതമുള്ള പ്രൊഫിഷ്യൻസി അവാർഡ് തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചിട്ടുണ്ട് എന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : സാമൂഹ്യനീതി വകുപ്പ് കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന നടപ്പാക്കുന്ന പ്രൊഫിഷ്യൻസി അവാർഡ് പദ്ധതിയിൽ 566 പേർക്കായി 28.30 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അയ്യായിരം രൂപ വീതമുള്ള പ്രൊഫിഷ്യൻസി അവാർഡ് തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചിട്ടുണ്ട് – മന്ത്രി അറിയിച്ചു.

2024 മാർച്ചിൽ നടന്ന എസ് എസ് എൽ സി / ഹയർ സെക്കണ്ടറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ളതാണ് പ്രൊഫിഷ്യൻസി അവാർഡ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുനവർക്ക് മാർക്ക് നിബന്ധന ബാധകമാക്കിയിട്ടില്ല.



എസ് എസ് എൽ സി വിഭാഗത്തിൽ 341 പേരും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 225 പേരുമാണ് ഇക്കുറി പ്രൊഫിഷ്യൻസി അവാർഡിന് അർഹത നേടിയത്. എല്ലാ വിഭാഗം ഭിന്നശേഷിക്കാരെയും ചേർത്തുപിടിക്കുകയെന്ന നയത്തിൻ്റെ ഭാഗമായാണ് കടുത്ത സാമ്പത്തിക പരിമിതികൾക്കുള്ളിലും ഇതുൾപ്പെടെയുള്ള ക്ഷേമ-ആശ്വാസ നടപടികൾ കൈക്കൊണ്ടുവരുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ഗുണഭോക്താക്കളുടെ പട്ടികയും വിവരങ്ങളും www.hpwc.kerala.gov.in വെബ് സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2322065, 9497281896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page