വഖഫ് അധിനിവേശത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വൻ പ്രതിഷേധ റാലി

ഇരിങ്ങാലക്കുട : വഖഫ് അധിനിവേശത്തിനെതിരെയും മുനമ്പത്തെ 604 മൽസ്യ തൊഴിലാളി കുടുബങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുനമ്പം നിവാസികൾ അനുഷ്ടിക്കുന്ന നിരാഹാര സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് സെന്റ് തോമസ് കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ വൻ പ്രതിഷേധ റാലിയും പൊതു സമ്മേളനവും നടന്നു.

ഇരിങ്ങാലക്കുട കിഴക്കേ പള്ളിയിൽ നിന്നാരംഭിച്ച് പ്രതിഷേധ റാലി ചന്തക്കുന്ന് വഴി ഠാണാവിലെത്തി കത്തിഡ്രൽ പള്ളിയിൽ സമാപിച്ചു. നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രതിഷേധ റാലിയെ തുടർന്ന് നടന്ന സമാപന സമ്മേളനം കത്തീഡ്രൽ വികാരി ഡോ. ലാസർ കുറ്റിക്കാടൻ ഉദ്‌ഘാടനം ചെയ്തു.

1995 ലെ വഖഫ് ആക്ട് ഭേദഗതി ചെയ്യണമെന്നും, പണം കൊടുത്ത് സ്വന്തം പേരിൽആധാരം ചെയ്ത കരമടച്ച് ഭൂമിയിൽ താമസിക്കുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകരുതെന്നും വഖഫ് ആക്ടിൽ വേണ്ട ഭേദഗതികൾ ചെയ്ത് രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കണമെന്ന് കത്തീഡ്രൽ വികാരി ഫാ. ലാസർ കുറ്റിക്കാടൻ ആവശ്യപ്പെട്ടു. കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രഞ്ചി അക്കരക്കാരൻ അദ്ധ്യക്ഷത വഹിച്ചു. അസി.വികാരി. ഫാ.ജോസഫ് പയ്യപ്പിള്ളി,കത്തിഡ്രൽ ട്രസ്റ്റി തിമോസ് പാറേക്കാടൻ, രൂപത മുൻ പാസ്റ്ററൽ കൗൺസിൽ സെകട്ടറി ടെൽസൺ കോട്ടോളി, കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു.

കത്തിഡ്രൽ അസി. വികാരി ഫാ. ഗ്ലിഡീൻ പഞ്ഞിക്കാരൻ, സ്പിരിച്ചാലിറ്റി സെന്റർ വൈസ് റെക്ടർ ഫാ. ശിമോൻ, ട്രസ്റ്റിമാരായ ബാബു പുത്തനങ്ങാടി, പോൾ ചാമപറമ്പിൽ, ജോമോൻ മണ്ടി,കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരൻ, കത്തോലിക്ക കോൺഗ്രസ് സെകട്ടറി സിൽവി പോൾ, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page