ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഛത്തിസ്ഗഡിൽ കന്യാസ്ത്രികൾക്ക് നേരേയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കിഴക്കേ പള്ളിയിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി കത്തിഡ്രൽ പള്ളിയിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ പൊതുസമ്മേളനം കത്തിഡ്രൽ വികാരി റവ. ഡോ.ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അസി.വികാരി ഫാ. ഓസ്റ്റിൻ പാറക്കൽ, മദർ സിസ്റ്റർ റോസിലി,ട്രസ്റ്റി തോമസ് തൊകലത്ത്, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, രൂപത കൗൺസിലർ ടെൽസൺ കോട്ടോളി, ജോ.സെക്രട്ടറി വർഗീസ് ജോൺ എന്നിവർ സംസാരിച്ചു.
ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്യത്തിന് നേരേയുളള അതിക്രമമാണ് സിസ്റ്റേഴ്സിനെ ജയിലിൽ അടച്ചതിലൂടെ തെളിവാക്കിയതെന്നും, ക്രൈസ്ത മിഷിനറിമാർ മനോരോഗികളേയും കുഷ്ഠരോഗികളേയും തെരുവിൽ അലയുന്നവരേയും ആരോരുമില്ലാത്തവരേയും പരിപാലിക്കുന്ന അതി വിശിഷ്ടമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും അവരെ ഭീഷണിപ്പെടുത്തി മത സ്വാതന്ത്യം ഇല്ലാതാക്കാനുള്ള വർഗീയ സംഘടനകളുടെ ഏതൊരു പ്രവർത്തിയേയും ചെറുത്തു തോൽപ്പിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വികാരി ഫാ. ലാസർ കുറ്റിക്കാടൻ സൂചിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

