ഇരിങ്ങാലക്കുട : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര നാളെ ഇരിങ്ങാലക്കുടയില്‍ എത്തിചേരാനിരിക്കെ ഇരിങ്ങാലക്കുടയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ഘടകകക്ഷിയായ കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടനെതിരെ സേവ് യു.ഡി.എഫ് സേവ് കോൺഗ്രസ് ന്റെ പേരിൽ വ്യാപക പോസ്റ്റർ പ്രതിഷേധം.
‘ഇനിയും തോൽക്കാനായി ഉണ്ണിക്ക് സീറ്റില്ല ‘ എന്ന പോസ്റ്റർ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍, ബസ്സ്റ്റാൻഡ്, മാർക്കറ്റ് പരിസരം, ആളൂര്‍, കല്ലേറ്റുംകര പുല്ലൂര്‍ എന്നിവടങ്ങലിലാണ് വ്യാപകമായി പതിച്ചിട്ടുണ്ട്.
നിയോജക മണ്ഡലത്തിൽ അടുപ്പിച്ച് രണ്ട് തവണ പരാജയപ്പെട്ട അഡ്വ. തോമസ് ഉണ്ണിയാടനെ വീണ്ടും പരീക്ഷിക്കരുതെന്ന് യൂത്ത് കോൺഗ്രസ്സിന്റെ പ്രസ്താവനയും അതിനെതിരെ കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധവും നടന്നു വരുന്നതിനിടയിലാണ് പുതുയുഗ യാത്ര വ്യാഴാഴ്ച ഇരിങ്ങാലക്കുടയില്‍ എത്തിചേരാനിരിക്കെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ഇരിങ്ങാലക്കുട നിയമസഭാ സീറ്റ് കഴിഞ്ഞ 40 വർഷത്തിലധികമായി നിലവിൽ യു.ഡി.എഫിൽ ഘടകകക്ഷിയായ കേരള കോൺഗ്രസിനാണ്, സീറ്റ് തിരികെ വേണമെന്ന അയസ്യമാണ് യൂത്ത് കോൺഗ്രസ് ഉന്നയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് എന്നതാണ് ശ്രദ്ധേയം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

