റെയിൽവെ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് നിയന്ത്രിക്കാനുള്ള നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ(എം) പ്രതിഷേധ യോഗം

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുവാനുള്ള റെയിൽവെയുടെ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആളൂർ നോർത്ത് മേഖല സി.പി.ഐ(എം) കല്ലേറ്റുംകരയിൽ പ്രതിഷേധ യോഗം നടത്തി.

പ്രതിഷേധ യോഗം ആളൂർ ലോക്കൽ സെക്രട്ടറി ഐ എൻ ബാബു ഉദ്‌ഘാടനം ചെയ്തു. ടി വി ഷാജു അദ്ധ്യക്ഷനായി. ടി എസ് ഷാജു, പി എസ് സുനിൽ എന്നിവർ സംസാരിച്ചു. ഷൈജു എം എം സ്വാഗതവും, റാഫി കെ എ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page