ഇരിങ്ങാലക്കുട : വേതനപരിഷ്‌കരണം ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ സംസ്ഥാനതലത്തിൽ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല പണിമുടക്കിനോടനുബന്ധിച്ച് മുകുന്ദപുരം താലൂക്കിലെ റേഷൻ വ്യാപാരികൾ അനിശ്ചിതകാലത്തേക്ക് കടകളടച്ച് സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി.
AKRRDA ജില്ലാ പ്രസിഡന്റ് പിഡി പോൾ ധർണ്ണ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സന്തോഷ് കല്ലൂർ അധ്യക്ഷത വഹിച്ചു. AKRRDA താലൂക്ക് സെക്രട്ടറി പി മധു, എം ഐ ജോജോ, ജയാനന്ദൻ, എലിസബത്ത് റാണി, KSRRDA താലൂക്ക് പ്രസിഡന്റ് ജിബി തോമസ് എന്നിവർ സംസാരിച്ചു.
വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ബെനിഫിറ്റ് ഡയറക്ടർ ട്രാൻസ്ഫർ (DBT) പദ്ധതി ഉപേക്ഷിക്കുക, NFSA ഗോഡൗണിൽ നിന്ന് പതിനഞ്ചാം തീയതിക്കകം അരിവിതരണം പൂർത്തിയാക്കുക, ഈ പോസ്റ്റ് മിഷൻ പ്രവർത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംസ്ഥാനതലത്തിൽ സംയുക്ത സമരസമിതിയുടെ ആഹ്വാനപ്രകാരം പണിമുടക്ക് തുടരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

