ഇരിങ്ങാലക്കുട : തോമസ് തൊകലത്തുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാവുന്നതാണെന്നും രാജി സ്വീകരിക്കുന്നില്ലെന്നും മണ്ഡലത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി പറഞ്ഞു. തോമസ് തൊകലത്തിന്റെ സേവനങ്ങൾ കോൺഗ്രസിന് അവഗണിക്കാൻ കഴിയാത്തതാണെന്നും അതിനിയുമുണ്ടാകുമെന്നും തത്തംപിള്ളി പറഞ്ഞു.
കോൺഗ്രസ് മുരിയാട് മണ്ഡലം പാർട്ടി പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് മുരിയാട് പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി ലീഡർ സ്ഥാനവും, പാർട്ടി മെമ്പർ സ്ഥാനവും രാജിവെക്കുന്നതായി സൂചിപ്പിച്ച് കോൺഗ്രസ് നേതാവ് തോമസ് തൊകലത്ത് തൃശൂർ ജില്ലാ പ്രിസിഡൻ്റ് ജോസഫ് ടാജറ്റ്, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രിസിഡൻ്റ് സോമൻ ചിറ്റേത്ത് എന്നിവർക്ക് കത്തയച്ചിരുന്നു.
നാല് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള തന്നെ ഒഴിവാക്കി കുറെ അനർഹരെ സ്ഥാനങ്ങൾ നല്കുന്നതിനെതിരെയുള്ള പ്രതിഷേധം രാജി കത്തിൽ സൂചിപ്പിച്ചിരുന്നു. എം പി ജാക്സന്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം മുരിയാട് മണ്ഡലം ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തിരുന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുമ്പോൾ കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള മുരിയാട് പഞ്ചായത്തിൽ ഈ പ്രശ്നങ്ങൾ തലവേദന സൃഷ്ടിക്കുമെന്ന ആശങ്കയാണ് എത്രയും പെട്ടെന്ന് രമ്യമായ പരിഹാരം കാണാൻ മുതിർന്ന നേതാക്കൾ ശ്രമിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

