ഇരിങ്ങാലക്കുട : അഞ്ച് വയസുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് ജീവപരന്ത്യം കഠിന തടവിനു പുറമെ 12 കൊല്ലം തടവിനും 1.60 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചു. കൂടാതെ പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ കോംമ്പന്‍സേഷനും അനുവദിച്ചു
30/03/2023 തിയ്യതി തൃശൂര്‍ ജില്ലയിലെ മുപ്പിയത്തുള്ള ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ‌് കമ്പനിയില്‍ വെച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മരണപ്പെട്ട കുഞ്ഞിന്റെ അമ്മ നജ്‌മ ഖാത്തൂണ്‍, അച്ഛന്‍ ബഹാരൂള്‍ എന്നിയാളും ബ്രിക്‌സ് കമ്പനിയിലെ ജോലിക്കാരും കമ്പനിയില്‍ തന്നെ താമസിച്ചിരുന്നവരുമായിരുന്നു. സംഭവത്തിന്റെ തലേ ദിവസമാണ് നജ്‌മയുടെ വല്യമ്മയുടെ മകനായ പ്രതി ജമാല്‍ ഹുസൈന്‍ അവിടേക്ക് വന്നത്.
നാട്ടിലെ സ്വത്തുതര്‍ക്കം മൂലം നജ്‌മയോടും കുടുംബത്തോടും പ്രതിക്ക് വൈരാഗ്യമുണ്ടായിരുന്നു. അത് പുറത്ത് കാണിക്കാതെ നജ്‌മയോടും കുടുംബത്തോടുമൊപ്പം രാത്രി കഴിയുകയും പിറ്റേ ദിവസം രാവിലെ 7 മണിക്ക് നജ്‌മയുടെ ഭർത്താവും മറ്റു പണിക്കാരും ജോലിക്കായി ഫാക്‌ടറിയിലേക്ക് പോയ ഉടനെ അടുക്കളയില്‍ ജോലി ചെയ്‌തിരുന്ന നജ്‌മയെ ചക്ക വെട്ടിവെച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയും അടുത്ത് ഇരുന്ന് ഭക്ഷണം കഴിച്ചിരുന്ന 5 വയസുള്ള മകന്‍ നജൂറുള്‍ ഇസ്ലാം എന്ന കുഞ്ഞിനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു പ്രതി ചെയ്തത്.
ആക്രമണത്തില്‍ നജ്‌മയുടെ വിരല്‍ അറ്റുപോവുകയും രണ്ടു കയ്യിന്റെയും എല്ലൊടിയുകയും തലയില്‍ മാരകമായി പരിക്കേല്‍ക്കുകയും ചെയ്തുിരുന്നു. കുഞ്ഞ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്‌ത് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിട്ടുള്ളതും അതിവേഗ ട്രയല്‍ നടത്തി പ്രതിയായ ജമാല്‍ ഹുസൈന്‍ എന്നയാളെ I അഡിഷണൽ ഡിസ്‌ട്രിക്‌ട് കോടതി ജഡ്ജ് മിനിമോൾ 326,307, 302 IPC വകുപ്പുകള്‍ക്ക് ശിക്ഷ വിധിച്ചീട്ടുള്ളതുമാണ്.
വരന്തരപ്പിള്ളി പോലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ എസ് ഐ ടി ബസന്ത് ആദ്യ അന്വേഷണം നടത്തിയുീട്ടുള്ളതും തുടര്‍ന്നുള്ള അന്വേഷണം നടത്തി മുന്‍ വരന്തരപ്പിള്ളി ഐ എസ് എച് ഓ യും ഇപ്പോള്‍ മുനമ്പം ഡി വൈ എസ് പിയുമായ യുമായ ജയകൃഷ്ണന്‍ എസ് ചാര്‍ജ് ഷീറ്റ് കൊടുത്തീട്ടുള്ളതാണ്.
എ എസ് ഐ വെൽസ് കെ തോമസ് അന്വേഷണത്തില്‍ അസ്സിസ്റ്റ് ചെയ്യുകയും പ്രോസിക്യൂഷൻ ഭാഗത്തുനിന് 22 ഓളം സാക്ഷികളെ വിസ്‌തരിക്കുകയും 40 രേഖകകളും 11 മുതലുകളും ഹാജരാക്കുകയും ചെയ്തീട്ടുള്ളതാണ്. പ്രതികള്‍ക്കു വൈരാഗ്യം മൂലമാണ് ഈ ക്രൂരകൃത്യം ചെയ്തെന്ന് തെളിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ ബി സുനിൽകുമാർ, പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു എന്നിവര്‍ പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരായി.
കൊടും ക്രൂരതക്ക് ശിക്ഷ ജീവപരന്ത്യം കഠിന തടവിനു പുറമെ 12 കൊല്ലം തടവും പിഴകളും
![](https://irinjalakudalive.com/wp-content/uploads/2025/01/17012572.jpg)