കരുവന്നൂർ : യു കെ യിലേക്ക് പോകുന്നതിനായി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ്, കരുവന്നൂർ സ്വദേശിനിയുടെ പരാതിയിൽ ടേക്ക് ഓഫ് ഓവർസീസ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിൻ്റെ സി.ഇ.ഓ ആയ പ്രതിക്കെതിരെ ചേർപ്പ് പോലീസ് സ്റ്റേഷനിൽ കേസു രജിസ്റ്റർ ചെയ്തു
കരുവന്നൂർ സ്വദേശിനി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടേക്ക് ഓഫ് ഓവർസീസ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിൻ്റെ CEO ആയ പത്തനംതിട്ട അടൂർ ലക്ഷ്മിനിലയം വീട്ടിൽ കാർത്തികയ്ക്കെതിരെ ( 24) ചേർപ്പ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
02.02.2024 തിയതി മുതൽ 17.12.2024 തിയതി വരെയുള്ള കാലയളവിൽ U K യിലേക്ക് പോകുന്നതിനായി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി 5,15,000 രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിക്ക് അടിസ്ഥാനം. കാർത്തികയ്ക്കെതിരെ മണ്ണുത്തി പോലിസ് സ്റ്റേഷനിലും സമാന രീതിയിൽ കേസ് എടുത്തിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive