കാട്ടൂർ : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന “ദൈവാര സാഹിത്യസംഗമ ” ത്തിൻ്റെ തുടർച്ചയായി, അന്തരിച്ച പ്രശസ്ത സാഹിത്യകാരനും, പത്മഭൂഷൺ, ജ്ഞാനപീഠം, തുടങ്ങി ഉന്നത പുരസകാരങ്ങളുടെ ജേതാവും പ്രമുഖ ചലചിത്രകാരനുമായിരുന്ന എം.ടി. വാസുദേവൻ നായരുടെ ആദ്യനോവലായ നാല് കെട്ടിനെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുന്നു.
ജനുവരി 19 ഞായർ രാവിലെ 9.30 ന് കാട്ടൂർ ടി.കെ. ബാലൻ ഹാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നതു്. പ്രമുഖ സാംസ്കാരിക പ്രവർത്തകനും സഹകാരിയുമായ പി. ഗോപിനാഥൻ ചർച്ചയ്ക്ക് നേതൃത്വം വഹിക്കും എന്ന് സർഗ്ഗ സംഗമം പ്രസിഡണ്ട് കാട്ടൂർ രാമചന്ദ്രൻ, സെക്രട്ടറി, ഇൻചാർജ്ജ് സി. എഫ്. റോയ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive