ഇരിങ്ങാലക്കുട : സംസ്ഥാനതല ശാസ്ത്രപ്രശ്നോത്തരി മത്സരത്തിൽ മൂന്നാം സ്ഥാനം നേടി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ. ഫിസാറ്റ് (ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി) നടത്തിയ ഓൾ കേരള ഇൻ്റർ സ്കൂൾ സയൻസ് ക്വിസ് മത്സരത്തിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ നിഹാൽ സുദേഷും ഹരികിഷൻ ബൈജുവും സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനം നേടി.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള 305 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മൂന്നു റൗണ്ടുകൾ ഉണ്ടായിരുന്നു. ആദ്യ രണ്ടു റൗണ്ടുകൾ അവസാനിച്ചപ്പോൾ ടോപ്പർമാരായിരുന്നു നിഹാൽ സുദേഷും ഹരികിഷനും. 7001 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വ്യക്തിഗത ട്രോഫികളും സ്‌കൂളിന് പ്രത്യേക ട്രോഫിയും ഉൾപ്പെടുന്ന സമ്മാനം ഇരുവരും ഏറ്റുവാങ്ങി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive