ഇരിങ്ങാലക്കുട : ഈ സീസണിലെ നാലമ്പല ദർശനം ആരംഭിച്ചതിനുശേഷം ഉള്ള ആദ്യ വാരാന്ത്യത്തിൽ ഇരിങ്ങാലക്കുടയിലെ ഭരത പ്രതിഷ്ഠയുള്ള കൂടൽമാണിക്യ ക്ഷേത്രത്തിൽ വലിയതോതിലുള്ള ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ഈ വർഷം 5000 പേർക്ക് ഇരിപ്പിട സൗകര്യം കൂടൽമാണിക്യം ദേവസ്വം ഒരുക്കിയത് തീർത്ഥാടകർക്ക് അനുഗ്രഹമായി. ഏവരും ഒരേ സ്വരത്തിൽ ഈ നടപടിയെ സ്വാഗതം ചെയ്യുന്നുണ്ട്, ഒപ്പം ദേവസ്വത്തിന് അഭിനന്ദനവും. ആദ്യമായാണ് ദർശനത്തിന് വരി നിൽക്കുന്നവർക്കായുള്ള ഇരിപ്പിട സൗകര്യം ഇവിടെ ഒരുക്കുന്നത്.

ദേവസ്വത്തിന്റെ നേതൃത്വത്തിൽ രാവിലെ നാലുമണി മുതൽ തീർത്ഥാടകർക്ക് ചുക്കുകാപ്പി വിതരണം ചെയ്തുവരുന്നുണ്ടെന്നു ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി പറഞ്ഞു,
പുലർച്ചെ മുതൽ നാലമ്പല തീർത്ഥാടകർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നു. വാഹനങ്ങളുടെ പാർക്കിംഗ് ഗ്രൗണ്ടും ക്ഷേത്രത്തിനകത്ത് തീർത്ഥാടകർക്ക് വരി നിൽക്കുവാനുള്ള ഇടങ്ങളും നിറഞ്ഞു കവിഞ്ഞു. പ്രത്യേക കൗണ്ടറുകൾ വഴി നൽകിവരുന്ന പ്രസാദങ്ങളായ പായസം അവിൽ വഴുതനങ്ങ നിവേദ്യം എന്നിവ വാങ്ങുന്നതിനും തിരക്ക് അനുഭവപ്പെട്ടു.

തെക്കേ ഊട്ടുപുരയിൽ പ്രസാദക്കഞ്ഞിക്ക് വേണ്ടിയും നീണ്ട ക്യൂ അനുഭവപ്പെട്ടു. കൂടൽമാണിക്യത്തിലെ നാലമ്പല ദർശനത്തിൽ ഏറെ പ്രധാനപ്പെട്ട തീർത്ഥക്കര പ്രതിഷ്ഠാനത്തിനും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. പോലീസിന്റെയും ദേവസ്വത്തിന്റെയും നേതൃത്വത്തിൽ കൃത്യതയോടെ തിരക്കുകൾ നിയന്ത്രിച്ചിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive