ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന – ബോബനും മോളിയും റെസ്റ്റോറൻ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ മിന്നല്‍ പരിശോധന സംഘടിപ്പിച്ചു. ബൈപ്പാസ് റോഡിലെ ബോബനും മോളിയും റെസ്റ്റോറൻ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

ഇരിങ്ങാലക്കുടയിൽ നാലമ്പലം തീർത്ഥാടനം നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയും നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു.

പാചകം ചെയ്തു ഫ്രീസറിൽ വച്ചിരുന്ന പഴകിയ ചിക്കൻ, ബീഫ്, കോളിഫ്ലവർ, റൈസ് എന്നിവയാണ് പിടിച്ചെടുത്തത്ത്. ഹോട്ടലിനെതിരെ പിഴചുമത്തുമെന്നു ആരോഗ്യവിഭാഗം അറിയിച്ചു.

ഇതോടൊപ്പം പരിശോധിച്ച മറ്റു സ്ഥാപനങ്ങളിൽ ഒൻപത്തിടത്ത് ചെറിയ ന്യൂനതകൾ കണ്ടെത്തിയെന്നും, അവ പരിഹരിക്കാൻ നിർദേശങ്ങൾ നൽകിയതായും ഉദ്യാഗസ്ഥർ അറിയിച്ചു. നഗരസഭാ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നിസ്സാർ, നീതു, അനന്തലാൽ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page